ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്ന് സുപ്രിംകോടതി

നീറ്റ്, സിബിഎസ്ഇ, യുജിസി പരീക്ഷകള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്നും കോടതി വ്യക്തമാക്കി
ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി : ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ പൗരാവകാശങ്ങള്‍ നിഷേധിക്കരുതെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. ആധാര്‍ ഇല്ല എന്ന കാരണത്താല്‍ ക്ഷേമ പെന്‍ഷനുകള്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കരുത്. നിയന്ത്രണങ്ങളോടെ ആധാറിന് ചരിത്ര വിധിയിലൂടെ കോടതി അംഗീകാരം നല്‍കി. 

അതേസമയം കുട്ടികളുടെ ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന് മാതാപിതാക്കളുടെ സമ്മതം വാങ്ങിയിരിക്കണം. കുട്ടികളുടെ സ്‌കൂള്‍ പ്രവേശനത്തിന് ആധാര്‍ നിര്‍ബന്ധമല്ല. നീറ്റ്, സിബിഎസ്ഇ, യുജിസി പരീക്ഷകള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്നും കോടതി വ്യക്തമാക്കി. അനധികൃത കുടിയേറ്റക്കാര്‍ക്ക് ആധാര്‍ നല്‍കരുതെന്നും കോടതി ഉത്തരവിട്ടു. 

ആധാറിന്റെ നിയമസാധുത സംബന്ധിച്ച് സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ആധാറിന്റെ സാധുതയെ ചീഫ് ജസ്റ്റിസ് അടക്കം മൂന്ന് ജഡ്ജിമാര്‍ അനുകൂലിച്ചു. ജസ്റ്റിസ് ചന്ദ്രചൂഡ്, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവര്‍ വ്യത്യസ്ത വിധി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com