പരീക്കര്‍ ആത്മാർത്ഥതയുടെയും സമർപ്പണമനോഭാവത്തിന്റെയും സംക്ഷിപ്ത രൂപമെന്ന് രാഷ്ട്രപതി; രാഷ്ട്രീയത്തിന് അതീതമായി അദ്ദേഹത്തെ ബഹുമാനിച്ചിരുന്നെന്ന് രാഹുല്‍ 

കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധിയും ബംഗാള്‍ മുഖ്യമന്ത്രി മമ്ത ബാനര്‍ജിയും പരീക്കറുടെ വിയോ​ഗത്തിൽ‌ അനുശോചനം രേഖപ്പെടുത്തി
പരീക്കര്‍ ആത്മാർത്ഥതയുടെയും സമർപ്പണമനോഭാവത്തിന്റെയും സംക്ഷിപ്ത രൂപമെന്ന് രാഷ്ട്രപതി; രാഷ്ട്രീയത്തിന് അതീതമായി അദ്ദേഹത്തെ ബഹുമാനിച്ചിരുന്നെന്ന് രാഹുല്‍ 

ന്യൂഡൽഹി: ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന്‍റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധിയും ബംഗാള്‍ മുഖ്യമന്ത്രി മമ്ത ബാനര്‍ജിയും പരീക്കറുടെ വിയോ​ഗത്തിൽ‌ അനുശോചനം രേഖപ്പെടുത്തി. 

പാ​ൻ​ക്രി​യാ​സ് ഗ്ര​ന്ഥി​യു​ടെ പ്ര​വ​ർ​ത്ത​നം ത​ക​രാ​റി​ലാ​യ​തി​നെ​ത്തു​ട​ർ​ന്ന് ഒരു വർഷത്തിലേറെയായി ചികിത്സയിലായിരുന്ന പരീക്കറുടെ അന്ത്യം പനാജിയിലെ വസതിയില്‍ വച്ചായിരുന്നു. പരീക്കറുടെ മരണവാർത്ത ഏറെ ദുഃഖത്തോടെയാണ് ശ്രവിച്ചതെന്നും പൊതുപ്രവർത്തനത്തിൽ ആത്മാർത്ഥതയുടെയും സമർപ്പണമനോഭാവത്തിന്റെയും സംക്ഷിപ്ത രൂപമായിരുന്നു പരീക്കറെന്നുമാണ് രാഷ്ട്രപതിയുടെ വാക്കുകൾ. 

പരീക്കറിന്റെ മരണവാർത്ത ഏറെ ദുഃഖം ഉളവാക്കിയെന്നും രാഷ്ട്രീയകാഴ്ചപ്പാടുകൾക്ക് അതീതമായി അദ്ദേഹ‌ത്തെ ഏറെ ബഹ‌ുമാനിച്ചിരുന്നെന്നുമാണ് രാ​ഹുലിന്റെ വാക്കുകൾ. ഒരു വര്‍ഷത്തിലേറെ അസുഖത്തെ ധീരമായി നേരിട്ട അദ്ദേഹം ഗോവയുടെ പ്രിയപ്പെട്ട പുത്രന്‍മാരില്‍ ഒരാളാണെന്നും രാഹുല്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com