എത്ര അടിച്ചൊതുക്കിയാലും വിദ്യാര്‍ത്ഥികള്‍ എഴുന്നേല്‍ക്കുകതന്നെ ചെയ്യും; നിങ്ങളെ ഒരുമിച്ചു തോല്‍പ്പിക്കും: ജെഎന്‍യു അക്രമത്തില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ കനയ്യ

എത്ര അടിച്ചൊതുക്കിയാലും വിദ്യാര്‍ത്ഥികള്‍ എഴുന്നേല്‍ക്കുകതന്നെ ചെയ്യും; നിങ്ങളെ ഒരുമിച്ചു തോല്‍പ്പിക്കും: ജെഎന്‍യു അക്രമത്തില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ കനയ്യ

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന അക്രമത്തില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാര്‍

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന അക്രമത്തില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാര്‍. ബിജെപി സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുദ്ധം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.

എത്ര നാണംകെട്ട സര്‍ക്കാരാണിത്. ആദ്യം അവര്‍ ഫീസ് വര്‍ദ്ധിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുമ്പോള്‍ പൊലീസിനെക്കൊണ്ട് തല്ലിക്കും, അതില്‍ വിദ്യാര്‍ത്ഥിതള്‍ വഴങ്ങിയില്ലെങ്കില്‍ അക്രമിക്കാന്‍ ഗുണ്ടകളെ വിടും. അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ അവര്‍ രാജ്യത്തെ വിദ്യാര്‍ത്ഥികളോട് യുദ്ധം ചെയ്യുകയാണ്. - അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഞാന്‍ വീണ്ടും പറയുന്നു, നിങ്ങള്‍ക്ക് അടിച്ചൊതുക്കാന്‍ സാധിച്ചേക്കാം, പക്ഷേ ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ വീണ്ടും എഴുന്നേല്‍ക്കുകതന്നെ ചെയ്യും. പാവപ്പെട്ടവര്‍ക്കും ഭരണഘടനയ്ക്കും എതിരെയുള്ള നിങ്ങളുടെ ഗൂഢാലോചനയെ അവര്‍ ഒരുമിച്ച് തോല്‍പ്പിക്കും.-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ മുഖംമൂടി ധരിച്ച ഒരുസംഘം അക്രമം അഴിച്ചുവിട്ടത്. എബിവിപിയാണ് അക്രമത്തിന് പിന്നില്‍ എന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ നാല്‍പ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഹോസ്റ്റലുകളും മറ്റും തല്ലിതകര്‍ത്ത അക്രമികള്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിന്റെ തലയടിച്ചു പൊട്ടിച്ചു. ഗുരുതരമായി പരിക്കേറ്റ ഐഷിയെയും മറ്റ് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും എംയിസില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com