പ്രണയിച്ച് വിവാഹം കഴിച്ച യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ചു; പെണ്‍വീട്ടുകാരുടെ ക്രൂരത

പ്രണയിച്ചു വിവാഹം കഴിച്ച യുവാവിനോട് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ കൊടുംക്രൂരത
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: പ്രണയിച്ചു വിവാഹം കഴിച്ച യുവാവിനോട് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ കൊടുംക്രൂരത. ഇരുപത്തിരണ്ടു വയസ്സുള്ള യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച പെണ്‍വീട്ടുകാര്‍ ജനനേന്ദ്രിയം ഛേദിച്ചു. 

ഇക്കഴിഞ്ഞ ദിവസം ഡല്‍ഹി രജൗരി ഗാര്‍ഡനിലാണ് സംഭവം. സഫ്ദര്‍ജംഗ് ആശുപത്രിയില്‍ കഴിയുന്ന യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്. 

യുവാവും പെണ്‍കുട്ടിയും ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. വീട്ടുകാരുടെ സമ്മതം ഇല്ലാത്തതിനാല്‍ ഇവര്‍ ഒളിച്ചോടി വിവാഹം കഴിച്ചു. തുടര്‍ന്ന് പൊലീസിനെ സമീപിച്ച് സംരക്ഷണം ആവശ്യപ്പെട്ടു.

പൊലീസ് സ്റ്റേഷനില്‍ നിന്നു പുറത്തിറങ്ങിയ ഉടനെയാണ് പെണ്‍വീട്ടുകാര്‍ യുവാവിനെ തട്ടിക്കൊണ്ടുപോയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വാഹനത്തില്‍ വച്ച് യുവാവ് ക്രൂര മര്‍ദനത്തിന് ഇരയായി. ജനനേന്ദ്രിയം ഛേദിച്ച ശേഷം യുവാവിനെ ഉപേക്ഷിക്കുകയായിരുന്നെന്നാണ് വിവരം.

സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com