തമിഴ്‌നാട്ടില്‍ 19ന് സ്‌കൂളുകള്‍ തുറക്കും; 10, 12 ക്ലാസുകള്‍ മാത്രം; കുട്ടികള്‍ക്ക് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ടാബ്‌ലറ്റുകള്‍ നല്‍കും

തമിഴ്‌നാട്ടില്‍ 19ന് സ്‌കൂളുകള്‍ തുറക്കും; 10, 12 ക്ലാസുകള്‍ മാത്രം; കുട്ടികള്‍ക്ക് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ടാബ്‌ലറ്റുകള്‍ നല്‍കും
പ്രതീകാത്മക ചിത്രം/ ഫയൽ
പ്രതീകാത്മക ചിത്രം/ ഫയൽ

ചെന്നൈ: കോവിഡ് മഹാമാരിയെ തുടര്‍ന്ന് അടഞ്ഞു കിടന്ന സ്‌കൂളുകള്‍ തുറക്കാന്‍ തമിഴ്‌നാട് തീരുമാനിച്ചു. ഈ മാസം 19 മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. 10, 12 ക്ലാസുകള്‍ ആരംഭിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. 

പത്ത്, പ്ലസ് ടു ക്ലാസുകളിലെ കുട്ടികളുടെ വാര്‍ഷിക പരീക്ഷയ്ക്കായി വിദ്യാര്‍ത്ഥികള്‍ക്ക് മുന്നൊരുക്കുങ്ങള്‍ നടത്തേണ്ടതുണ്ട്. ഇത് മുന്‍നിര്‍ത്തിയാണ് സ്‌കൂളുകള്‍ തുറക്കുന്നത്. കോവിഡ് സുരക്ഷകള്‍ കര്‍ശനമായി പാലിച്ചായിരിക്കും ക്ലാസുകള്‍ നടക്കുക. 

ക്ലാസുകള്‍ ആരംഭിക്കുന്ന കാര്യം മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് അറിയിച്ചത്. 95 ശതമാനം മാതാപിതാക്കളും സ്‌കൂളുകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. 

കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും ക്ലാസുകള്‍. ഇതിന്റെ ഭാഗമായി ഒരു ക്ലാസില്‍ 25 കുട്ടികള്‍ മാത്രമായിരിക്കും ഉണ്ടായിരിക്കുക. കുട്ടികളുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള ടാബ്‌ലറ്റുകളും സ്‌കൂളുകളില്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com