വാക്‌സിന്‍ എടുത്തവര്‍ക്ക് ആര്‍ടിപിസിആര്‍ വേണ്ട; യുഎഇ, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഇളവ്‌

യുഎഇ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്കു വരുന്നവർക്ക് യാത്രയ്ക്ക് മുൻപിലുള്ള പിസിആർ ടെസ്റ്റ് ഇനി വേണ്ട
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ന്യൂഡൽഹി: യുഎഇ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്കു വരുന്നവർക്ക് യാത്രയ്ക്ക് മുന്‍പുള്ള പിസിആർ ടെസ്റ്റ് ഇനി വേണ്ട. കൊവിഡ് വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്കാണ് യാത്രയ്ക്കു മുൻപുള്ള പിസിആർ ടെസ്റ്റ് ഒഴിവാക്കുന്നത്. 

എന്നാൽ വാക്സിൻ എടുക്കാത്തവർ യാത്രയ്ക്ക് 72 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റ് ഫലം കയ്യിൽ കരുതണം എന്ന നിബന്ധന തുടരും. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കു പിസിആർ ടെസ്റ്റ് വേണ്ട. വാക്സിൻ സർട്ടിഫിക്കറ്റ് എയർ സുവിധ പോർട്ടലിൽ അപ് ലോഡ് ചെയ്യണം. രോഗലക്ഷണമുള്ളവരെ വിമാനത്താവളത്തിൽ പരിശോധനയ്ക്കു വിധേയരാക്കും. 

യുഎഇ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് മാത്രം പിസിആർ ടെസ്റ്റ് നിബന്ധന തുടർന്നതു വൻ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇന്ത്യയിൽ നിന്ന് 2 ഡോസ് വാക്സിൻ എടുത്തവർക്കു മാത്രമായിരുന്നു ഇളവ് നൽകിയിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com