മറ്റൊരു ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നത്‌ എതിര്‍ത്തു, അച്ഛനെ തലയ്ക്കടിച്ച് കൊന്ന് മകന്‍; കുറ്റക്കാരനെന്ന് കോടതി 

മറ്റൊരു ജാതിയിൽപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കുന്നത് എതിർത്ത അച്ഛനെ തലയ്ക്കടിച്ച് കൊന്ന കേസിൽ മകൻ കുറ്റക്കാരനെന്ന് വിധിച്ച് കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


മംഗളൂരു: മറ്റൊരു ജാതിയിൽപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കുന്നത് എതിർത്ത അച്ഛനെ തലയ്ക്കടിച്ച് കൊന്ന കേസിൽ മകൻ കുറ്റക്കാരനെന്ന് വിധിച്ച് കോടതി. പിതാവിനെ കൊലപ്പെടുത്തിയ കേസിൽ ബെൽത്തങ്ങാടി ഗാരാഡി മുഡ്യോട്ടുവിലെ ഹരീഷ് പൂജാരി(28) കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയത്.

മംഗളൂരു നാലാം ജില്ലാ സെഷൻസ് കോടതിയാണ് ഇയാൾക്കുള്ള ശിക്ഷ വിധിക്കുന്നത്. 2021 വർഷം ജനുവരി 18നാണ് കൊലപാതകം നടന്നത്. ശ്രീധർ പൂജാരി(56) എന്ന ആളാണ് കൊല്ലപ്പെട്ടത്. മറ്റൊരു ജാതിയിൽപ്പെട്ട പെൺകുട്ടിയുമായി ഹരീഷ് പ്രണയത്തിലായിരുന്നു. എന്നാൽ ആ ബന്ധത്തെ എതിർത്ത ശ്രീധർ പൂജാരി ഇവരെ വിവാഹം കഴിക്കാൻ അനുവദിച്ചില്ല. 

മകളുടെ വിവാഹം ആദ്യം നടത്തണം എന്ന് ശ്രീധർ പറഞ്ഞതോടെ ഹരീഷ് കാമുകിയെ വീട്ടിൽനിന്ന് വിളിച്ചിറിക്കി കൊണ്ട് വന്ന് മറ്റൊരു വീട്ടിൽ താമസമാക്കി. കുറച്ചുദിവസത്തിന്‌ ശേഷം സ്വന്തം വീട്ടിലേക്ക് ഹരീഷ് വരികയും പ്രശ്നം ഉണ്ടായപ്പോൾ അച്ഛനെ മരക്കഷണംകൊണ്ട് തലക്കടിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com