നവരാത്രി ആഘോഷത്തിനിടെ ഇറച്ചിക്കടകള്‍ അടച്ചിടണം; മദ്യം വില്‍ക്കരുത്; വിവാദ ഉത്തരവുമായി ഡല്‍ഹി നഗരസഭ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th April 2022 05:26 PM  |  

Last Updated: 05th April 2022 05:26 PM  |   A+A-   |  

pig-meat

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: ഏപ്രില്‍ രണ്ട് മുതല്‍ ഒന്‍പതുവരെ നീണ്ടുനില്‍ക്കുന്ന നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഇറച്ചിക്കടകള്‍ തുറക്കരുതെന്ന് ബിജെപി ഭരിക്കുന്ന ഡല്‍ഹി നഗരസഭ. ഇത് സംബന്ധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സൗത്ത് ഡല്‍ഹി മേയര്‍ മുകേഷ് സൂര്യന്‍ അധികൃതര്‍ക്ക് കത്തുനല്‍കി. 

രാജ്യത്താകമാനം ഏപ്രില്‍ രണ്ടുമുതല്‍ പതിനൊന്നുവരെ നവരാത്രി ആഘോഷം നടക്കുകയാണ്. ഇതിന്റെ ഭാഗമായി വിശ്വാസികള്‍ ഒന്‍പതുദിവസം ദുര്‍ഗയെ പൂജിക്കുകയാണ്. ഈ ദിവസങ്ങളില്‍ വിശ്വാസികള്‍ സസ്യാഹാരം മാത്രമാണ് കഴിക്കുക. അതുകൊണ്ട് നവരാത്രി ആഘോഷവേളയില്‍ നോണ്‍വെജിറ്റേറിയന്‍ ഫുഡ്, മദ്യം. സുഗന്ധവ്യഞ്ജനങ്ങള്‍ ഉപയോഗിക്കരുതെന്നും കത്തില്‍ പറയുന്നു. 

പൊതുജനങ്ങളുടെ വികാരം കണക്കിലെടുത്ത് ഇത്തരത്തില്‍ ഒരുതീരുമാനത്തിന് അധികൃതര്‍ തയ്യാറാകണം. എന്നാല്‍ ഇത്തരത്തില്‍ ഒരു കത്ത് ലഭിച്ചിട്ടില്ലെന്നും ലഭിച്ചാലുടന്‍ തീരുമാനമെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത വായിക്കാം

കലക്കവെള്ളത്തില്‍ കുളിച്ച് കൗണ്‍സിലര്‍മാര്‍, മേയറുടെ വാഹനം തടഞ്ഞു; തൃശൂരില്‍ പ്രതിഷേധം- വീഡിയോ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ