'പഴങ്ങളില്‍ തുപ്പുന്നു'; മുസ്ലീം കച്ചവടക്കാരില്‍ നിന്ന്‌ ഹിന്ദുക്കള്‍ പഴവര്‍ഗങ്ങള്‍ വാങ്ങരുത്; വിവാദം

അവര്‍ പഴങ്ങളും റൊട്ടിയും വില്‍ക്കുന്നതിന് മുമ്പ് തുപ്പുന്നത് കാണുന്നു. ഈ മുസ്ലീം കച്ചവടക്കാര്‍ 'ജിഹാദ് തുപ്പുകയാണ്' 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: ഹലാല്‍ മാംസം നിരോധിക്കണമെന്നും മുസ്ലീം പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗം നിയന്ത്രിക്കണമെന്നുമുള്ള ആവശ്യത്തിനു പിന്നാലെ പഴക്കച്ചവടത്തിലെ മുസ്ലീം കുത്തക അവസാനിപ്പിക്കണമെന്ന ആഹ്വാനവുമായി കര്‍ണാടകയിലെ ഹിന്ദു സംഘടനകള്‍. ഹിന്ദുക്കള്‍ മുസ്ലീം ക ച്ചവടക്കാരില്‍ നിന്ന് പഴങ്ങള്‍ വാങ്ങരുതെന്ന് കര്‍ണാടകത്തിലെ ഹിന്ദു ജനജാഗ്രതി സമതിയുടെ ചെയര്‍മാന്‍ ചന്ദ്രു മോഗര്‍ പറഞ്ഞു.

മിക്കയിടത്തും പഴക്കച്ചവടം നടത്തുന്നത് മുസ്ലീങ്ങളാണ്. ഹിന്ദുക്കള്‍ ഹിന്ദുക്കച്ചവടക്കാരില്‍ നിന്ന് പഴവര്‍ഗങ്ങള്‍ വാങ്ങണം. പഴക്കച്ചവടത്തില്‍ മുസ്ലീങ്ങളുടെ കുത്തകയുണ്ട്. അവര്‍ പഴങ്ങളും റൊട്ടിയും വില്‍ക്കുന്നതിന് മുമ്പ് തുപ്പുന്നത് കാണുന്നു. ഈ മുസ്ലീം കച്ചവടക്കാര്‍ക്ക്‌ അത് തുപ്പല്‍ ജിഹാദ് ആണെന്നും അദ്ദേഹം പറഞ്ഞു.

ഈ  സാഹചര്യത്തില്‍ താന്‍ ഒരുകാര്യം ഹിന്ദുക്കളോട് ആവശ്യപ്പെടുകയാണ്. പഴക്കച്ചവടത്തില്‍ മുസ്ലീങ്ങളുടെ കുത്തക അവസാനിപ്പിക്കാന്‍ എല്ലാ ഹിന്ദുക്കളും സ്വന്തം മതത്തിലെ കച്ചവടക്കാരില്‍ നിന്ന് പഴങ്ങള്‍ വാങ്ങുകയാണ് ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുസംഘടനാ നേതാവ് പ്രശാന്ത് സംബര്‍ഗിയും മുസ്ലീം പഴക്കച്ചവടക്കാരെ ബഹിഷ്‌കരിക്കണമെന്ന് അഭ്യര്‍ഥിച്ചു. ഹിന്ദു കര്‍ഷകര്‍ കഠിനാധ്വാനം ചെയ്താണ് പഴവര്‍ഗങ്ങള്‍ ഉണ്ടാക്കുന്നത്. ഇതില്‍ ലാഭം കൊയ്യുന്നത് ഇടനിലക്കാരായ മുസ്ലീം കച്ചവടക്കാരാണ്. ഇതിനെതിരെ ഒരുക്യാംപെയ്ന്‍ ആരംഭിച്ചതായും സംബര്‍ഗി പറഞ്ഞു.

എന്നാല്‍ ഇതെല്ലാം ചിലസംഘടനകള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനായുള്ള ശ്രമത്തിന്റെ ഭാഗമായി നടത്തുന്നതാണെന്ന് മന്ത്രി അശ്വത് നാരായണന്‍ പറഞ്ഞു. ഒരു തരത്തിലും ഇത്തരം നീക്കങ്ങള്‍ അംഗീകാരിക്കാനാകില്ല. സര്‍ക്കാര്‍ ഇതിനോട് പൂര്‍ണമായി എതിര്‍ക്കുന്നു. വിദ്വേഷം പടര്‍ത്തുന്ന പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം. സാമൂദായിക സൗഹാര്‍ദമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com