'രാഷ്ട്രീയ കൊല നടക്കുന്ന കേരളത്തിലെ അംഗം എതിര്‍ക്കുന്നത് എന്തിന്?'; രാജ്യസഭയില്‍ അമിത് ഷായും ബിനോയ് വിശ്വവും തമ്മില്‍ വാക്‌പ്പോര്, ക്രിമിനല്‍ നടപടി ബില്‍ പാസായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th April 2022 07:48 PM  |  

Last Updated: 06th April 2022 07:52 PM  |   A+A-   |  

binoy-amit_shah

ബിനോയ് വിശ്വം, അമിത് ഷാ

 

ന്യൂഡല്‍ഹി: ക്രിമിനല്‍ നടപടി നിയമഭേദഗതി ബില്‍ രാജ്യസഭയിലും പാസായി. അറസ്റ്റ് ചെയ്യുന്നവരുടെ ബയോ മെട്രിക് വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസിന് അധികാരം നല്‍കുന്നതാണ് ബില്‍. സെലക്ട് കമ്മിറ്റിയുടെ പരിഗണയ്ക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം വോട്ടിനിട്ട് തള്ളി. 59ന് എതിരെ 97 വോട്ടിനാണ് പ്രമേയം തള്ളിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബില്‍ അവതരിപ്പിച്ചത്. കഴിഞ്ഞദിവസം, ലോക്‌സഭയിലും ബില്‍ പാസായിരുന്നു.

രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാല്‍ ബില്‍ പാസാകും. ചര്‍ച്ചക്കിടെ, കേരളത്തില്‍ നിന്നുള്ള അംഗം ബിനോയ് വിശ്വവും അമിത് ഷായും തമ്മില്‍ വാക്‌പ്പോര് നടന്നു. ബില്ലിനെ എതിര്‍ത്ത ബിനോയ് വിശ്വം, മനുഷ്യാവകാശ ലംഘനമാണ് നടപ്പാക്കുന്നത് എന്ന നിലപാട് സ്വീകരിച്ചു. ഇതിനെതിരെ അമിത് ഷാ രംഗത്തുവരികയായിരുന്നു. ക്രിമിനല്‍ നടപടി ബില്ലിനെ ഭയക്കുന്നത് എന്തിനെന്ന് അമിത് ഷാ ചോദിച്ചു. മനുഷ്യാവകാശം എന്നത് ഒരു ഭാഗത്തുമാത്രം ഉള്ളതല്ല. അക്രമങ്ങള്‍ക്ക് ഇരയാവുന്നവര്‍ക്കും മനുഷ്യാവകാശമുണ്ടെന്ന് അമിത് ഷാ പറഞ്ഞു. 

ബില്ലിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല. ബില്ല് ദുരപയോഗം ചെയ്യപ്പെടില്ല. ബില്ലിനെ വിമര്‍ശിക്കാന്‍ ബിനോയ് വിശ്വത്തിന് അധികാരമില്ല. രാഷ്ട്രീയ കൊല നടക്കുന്ന കേരളത്തിലെ അംഗം എതിര്‍ക്കുന്നത് എന്തിന് എന്നും അമിത് ഷാ ചോദിച്ചു.

ഈ വാര്‍ത്തകൂടി വായിക്കാം പുതിയ കോവിഡ് വകഭേദം 'എക്‌സ് ഇ' ഇന്ത്യയില്‍; തീവ്ര വ്യാപനശേഷി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ