നീറ്റ് പരീക്ഷ ജൂലൈ 17ന്; മെയ് 6 വരെ അപേക്ഷിക്കാം; ജെഇഇ പരീക്ഷ മാറ്റി

പരീക്ഷക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. മെയ് ആറ് ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: മെഡിക്കൽ പ്രവേശന പരീക്ഷ നീറ്റ് ജൂലൈ 17ന് നടത്തും. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് നീറ്റ് പരീക്ഷയുടെ തിയതി പ്രഖ്യാപിച്ചത്. 

പരീക്ഷക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. മെയ് ആറ് ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. ഓൺലൈൻ അപേക്ഷാ ഫോമിൽ നൽകിയിരിക്കുന്ന ഇ-മെയിൽ വിലാസവും മൊബൈൽ നമ്പറും സ്വന്തം അല്ലെങ്കിൽ മാതാപിതാക്കളുടേത് ആയിരിക്കണം എന്ന് ഉദ്യോഗാർഥികൾ ഉറപ്പാക്കണം. 

എല്ലാ വിവരങ്ങളും ആശയവിനിമയങ്ങളും ഇതിലേക്കായിരിക്കും നൽകുക എന്നും എൻടിഎ വ്യക്തമാക്കി. ഇമെയിൽ, എസ് എം എസ് വഴി മാത്രമായിരിക്കും അറിയിപ്പുകൾ നൽകുക. ഇത് ആദ്യമായാണ് ഉയർന്ന പ്രായപരിധി എടുത്തു കളഞ്ഞതിന് ശേഷം നീറ്റ് യുജി നടത്തുന്നത്. 

ജെഇഇ പരീക്ഷ ജൂണ്‍, ജൂലൈ മാസങ്ങളില്‍

മെയ് മാസത്തിലെ ജെഇഇ മെയിൻ പരീക്ഷ ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റി. എൻഐടികൾ, ഐഐടികൾ എന്നിവയിലേക്കുള്ള പ്രവേശനം ജെഇഇ റാങ്കിന്റെ അടിസ്ഥാനത്തിലാണ്. ഉയർന്ന സ്ഥാനങ്ങളിലെത്തുന്ന ഒന്നര ലക്ഷത്തോളം പേർക്ക് ഐഐടി പ്രവേശനത്തിലുള്ള ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ എഴുതാം. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com