പത്താംക്ലാസ് പരീക്ഷയില്‍ തോറ്റാല്‍ വീട്ടില്‍ നിന്ന് പുറത്താക്കുമെന്ന് ഭയം; അച്ഛനെ 15കാരന്‍ വെട്ടിക്കൊന്നു

മധ്യപ്രദേശില്‍ 15 വയസ്സുകാരന്‍ അച്ഛനെ വെട്ടിക്കൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: മധ്യപ്രദേശില്‍ 15 വയസ്സുകാരന്‍ അച്ഛനെ വെട്ടിക്കൊന്നു. പത്താംക്ലാസ് പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ അച്ഛന്‍ ശകാരിക്കുമെന്ന് ഭയന്നാണ് 15കാരന്‍ കൃത്യം ചെയ്തതെന്ന് പൊലീസ് പറയുന്നു.

ഗുണ ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. കുടുംബവുമായി അടുപ്പമില്ലാത്ത അയല്‍വാസിയുടെമേല്‍ കുറ്റം ചാര്‍ത്താന്‍ 15കാരന്‍ ശ്രമിച്ചുവെങ്കിലും അന്വേഷണത്തില്‍ പത്താംക്ലാസുകാരനാണ് പിന്നിലെന്ന് തെളിയുകയായിരുന്നു. രാത്രി ഉറങ്ങികിടക്കുമ്പോഴാണ് അച്ഛനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. 15കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവസ്ഥലത്ത് നിന്ന് അയല്‍വാസിയും കൂട്ടാളിയും കടന്നുകളയുന്നതായി കണ്ടതായി 15കാരന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അയല്‍വാസിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു. അതിനിടെ പുറത്തുവന്ന ഫോറന്‍സിക് റിപ്പോര്‍ട്ടാണ് കേസില്‍ വഴിത്തിരിവായത്.

അന്വേഷണത്തിന്റെ ഭാഗമായി സംശയം തോന്നി 15കാരനെ ചോദ്യം ചെയ്തപ്പോള്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു. പഠിക്കാത്തതിന് അച്ഛന്‍ ശകാരിക്കാറുണ്ട്. പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ വീട്ടില്‍ നിന്ന് പുറത്താക്കുമെന്ന് അച്ഛന്‍ ഭയപ്പെടുത്തിയിരുന്നു. വാര്‍ഷിക പരീക്ഷയില്‍ നന്നായി പഠിച്ചല്ല പരീക്ഷയെഴുതിയത്. അതിനാല്‍ തോല്‍ക്കുമെന്ന് ഭയപ്പെട്ടിരുന്നതായി 15കാരന്റെ കുറ്റസമ്മതമൊഴിയില്‍ പറയുന്നതായി പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com