'വില കൂടുന്ന' സമ്മാനം! ​നവ ദമ്പതികൾക്ക് ​ഗിഫ്റ്റ് പെട്രോളും ഡീസലും (വീഡിയോ) 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th April 2022 10:27 AM  |  

Last Updated: 08th April 2022 10:27 AM  |   A+A-   |  

WEDDING

വീഡിയോ ദൃശ്യം

 

ചെന്നൈ: വിവാഹ ദിനത്തില്‍ നവ ദമ്പതികള്‍ക്ക് സുഹൃത്തുക്കൾ നൽകിയത് 'വില കൂടുന്ന' സമ്മാനം. ഓരോ ലിറ്റർ പെട്രോളും ഡീസലുമാണ് സുഹൃത്തുക്കൾ ദമ്പതികൾക്ക് നൽകിയത്! കുതിച്ചുയരുന്ന വില പരിഗണിച്ച് ദമ്പതികള്‍ക്ക് നല്‍കാന്‍ ഇതിലും വില പിടിപ്പുള്ള മറ്റൊരു സമ്മാനമില്ലെന്ന് തോന്നിയതിനെ തുടര്‍ന്നാണ് സുഹൃത്തുക്കളുടെ ഈ അപ്രതീക്ഷിത നീക്കം. 

തമിഴ്‌നാട്ടിലെ ചെങ്കല്‍പട്ട് ചെയ്യുരിലാണ് അപൂർവ സമ്മാനം നൽകിയ സംഭവം നടന്നത്. ഗിരീഷ് കുമാറിന്റേയും കീര്‍ത്തനയുടേയും വിവാഹ ദിനത്തിലാണ് സുഹൃത്തുക്കള്‍ ഇന്ധനം നിറച്ച കുപ്പികള്‍ സമ്മാനമായി നല്‍കിയത്. ലഭിച്ച സമ്മാനം കണ്ട് നവദമ്പതികള്‍ ആദ്യം ഒന്ന് അമ്പരന്നുവെങ്കിലും പിന്നീട് ചിരിയോട് സമ്മാനം സ്വീകരിച്ചു. കൗതുകകരമായ കാഴ്ചയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറി.

കഴിഞ്ഞ 16 ദിവസത്തിനിടെ തമിഴ്നാട്ടില്‍ മാത്രം ഇന്ധന വിലയില്‍ പതിനാല് ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ചെന്നൈയില്‍ വ്യാഴാഴ്ച പെട്രോള്‍ ലിറ്ററിന് 110.89 രൂപയും ഡീസലിന് 100.98 രൂപയുമാണ് രേഖപ്പെടുത്തിയത്.

ഈ വാർത്ത വായിക്കാം

"ഹിന്ദി ഇംഗ്ലീഷിന് ബദലാവണം", വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നുള്ളവർ 'ഇന്ത്യയുടെ ഭാഷയിൽ' ആശയവിനിമയം നടത്തണമെന്ന് അമിത് ഷാ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ