അച്ഛന്‍ പാമ്പിനെ തല്ലിക്കൊന്നു; രാത്രിയില്‍ മറ്റൊരു പാമ്പ് മകനെ കടിച്ചുകൊന്നു, 'വിചിത്രം'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th April 2022 04:31 PM  |  

Last Updated: 12th April 2022 04:31 PM  |   A+A-   |  

snake

പ്രതീകാത്മക ചിത്രം

 

ഭോപ്പാല്‍: അച്ഛന്‍ പാമ്പിനെ തല്ലിക്കൊന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരു പാമ്പിന്റെ കടിയേറ്റ് മകന്‍ മരിച്ചു. മധ്യപ്രദേശിലെ സെഹോറിലാണ് സംഭവം. 

ബുധ്‌നി ജോഷിപൂരില്‍ താമസിക്കുന്ന കിഷോര്‍ ലാലിന്റെ മകന്‍ രോഹിത്ത് (12) ആണ് പാമ്പ് കടിയേറ്റ് മരിച്ചത്. കൂലിപ്പണിക്കാരനായ കിഷോര്‍ വീടിന്റെ പരിസരത്ത് കണ്ട പാമ്പിനെ വ്യാഴാഴ്ച രാവിലെയാണ് തല്ലിക്കൊന്ന് മറവുചെയ്തത്. അന്ന് രാത്രി രണ്ട് മണിയോടെ വീട്ടില്‍ ഉറങ്ങിക്കിടന്ന മകന്റെ കാലില്‍ മറ്റൊരു പാമ്പ് കടിക്കുകയായിരുന്നു.

ഉടന്‍ തന്നെ ഹോഷംഗാബാദിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ കൂടുതല്‍ സൗകര്യമില്ലാത്തതിനാല്‍ ഭോപ്പാലിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വഴിമധ്യേ രോഹിത് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ രോഹിത്തിനെ കടിച്ച പാമ്പിനെയും വീട്ടുകാര്‍ തല്ലിക്കൊന്നിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

ഇനി ലഞ്ച് ബ്രേക്ക് അരമണിക്കൂര്‍ മാത്രം; സര്‍ക്കാര്‍ ഓഫീസുകളിലെ ഇടവേള വെട്ടിച്ചുരുക്കി, പുതിയ നടപടിയുമായി യുപി സര്‍ക്കാര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ