പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചോക്ലേറ്റ് വാങ്ങാൻ നദി നീന്തി ഇന്ത്യയിലെത്തും; ബം​ഗ്ലാദേശി കുട്ടി പിടിയിൽ

കുട്ടി സ്ഥിരമായി തന്റെ പ്രിയപ്പെട്ട ഇന്ത്യൻ ചോക്ലേറ്റ് വാങ്ങാൻ നദി നീന്തി ത്രിപുരയിലെ സിപാഹിജല ജില്ലയിൽ എത്താറുള്ളതാണ്

അഗർത്തല: അനധികൃതമായി ഇന്ത്യയിലേക്കു കടന്ന ബം​ഗ്ലാദേശി കുട്ടിയെ ബിഎസ്എഫ് പിടികൂടി. ഇരു രാജ്യങ്ങളുടെയും രാജ്യാന്തര അതിർത്തിയായി പരിഗണിക്കുന്ന ഷൽദാ നദിക്കു സമീപമുള്ള ബംഗ്ലദേശിലെ ഗ്രാമത്തിൽ നിന്നുള്ള ഇമാൻ ഹുസൈനാണ് പിടിയിലായത്. ചോക്ലേറ്റ് വാങ്ങാനായാണ് കുട്ടി നദി കടന്ന് എത്തിയത്. 

കുട്ടി സ്ഥിരമായി തന്റെ പ്രിയപ്പെട്ട ഇന്ത്യൻ ചോക്ലേറ്റ് വാങ്ങാൻ നദി നീന്തി ത്രിപുരയിലെ സിപാഹിജല ജില്ലയിൽ എത്താറുള്ളതാണ്. മുള്ളുകമ്പി കൊണ്ടു കെട്ടിയ വേലിയിലെ വിടവിലൂടെയാണ് ഇന്ത്യയിലെ കലംചൗര ഗ്രാമത്തിലേക്ക് കടക്കാറ്. ഇവിടുത്ത കടയിൽ നിന്നാണ് ചോക്ലേറ്റ് വാങ്ങുന്നത്. ഇതേവഴിയിലൂടെ തന്നെ തിരിച്ചു പോകുകയും ചെയ്യും.

എന്നാൽ 13ാം തീയതി ബിഎസ്എഫ് ഇതു കണ്ടെത്തുകയായിരുന്നു. പൊലീസിനു കൈമാറിയ കുട്ടിയെ കോടതിയിൽ ഹാജരാക്കി. 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. കുട്ടിയുടെ കുടുംബത്തിൽ നിന്ന് ആരും ഇന്ത്യൻ അധികൃതരുമായി ബന്ധപ്പെട്ടിട്ടില്ല.

‘ചോക്ലേറ്റ് വാങ്ങാൻ എത്തിയതാണെന്ന് കുട്ടി സമ്മതിച്ചു. ആകെ 100 ബംഗ്ലദേശി ടാക്ക മാത്രമാണ് കണ്ടെടുത്തത്. അനധികൃതമായി ഒന്നും കുട്ടിയുടെ കൈവശം ഇല്ലായിരുന്നു. രേഖകൾ ഇല്ലാതെ ഇന്ത്യയിൽ പ്രവേശിച്ചതിനാണ് അറസ്റ്റ്. കൂടുതൽ അന്വേഷണം നടക്കുകയാണ്’ – സോനാമുറ എസ്ഡിപിഒ ബനോജ് ബിപ്ലബ് ദാസ് പറഞ്ഞു.

‘കലംചൗര ഗ്രാമത്തിലെ മിക്ക സ്ഥലങ്ങളിലും അതിർത്തി കടന്നു പോകുന്നത് കിടപ്പു മുറികളിലൂടെയും മറ്റുമാണ്. ഭൂപ്രദേശത്തിന്റെ കിടപ്പു കാരണം പല സ്ഥലങ്ങളിലും വേലി കെട്ടാനാകില്ല’ – ബിഎസ്എഫ് വൃത്തങ്ങൾ വ്യക്തമാക്കി. 

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com