'മോദി ജി സത്യം പറയുകയോ മറ്റുള്ളവരെ പറയാന്‍ അനുവദിക്കുകയോ ചെയ്യില്ല'; കോവിഡ് കാലത്ത് മരിച്ചത് 40 ലക്ഷം പേര്‍: രാഹുല്‍ ഗാന്ധി

മരിച്ച എല്ലാവരുടേയും കുടുംബത്തിന് 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും രാഹുല്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കോവിഡ് മഹാമാരി കാലത്ത് കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ച മൂലം 40 ലക്ഷംപേര്‍ മരിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മരിച്ച എല്ലാവരുടേയും കുടുംബത്തിന് 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ലോകത്താകെ സംഭവിച്ച കോവിഡ് മരണങ്ങളുടെ കണക്ക് പുറത്തുവിടാനുള്ള ലോകാരോഗ്യ സംഘടനയുടെ ശ്രമങ്ങള്‍ ഇന്ത്യ തടസപ്പെടുത്തുന്നുവെന്ന ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടും രാഹുല്‍ ട്വീറ്റ് ചെയ്തു.

'മോദി ജി സത്യം പറയുകയോ മറ്റുള്ളവരെ പറയാന്‍ അനുവദിക്കുകയോ ചെയ്യില്ല. ഓക്സിജന്‍ കിട്ടാതെ ആരും മരിച്ചിട്ടില്ലെന്ന് അദ്ദേഹം ഇപ്പോഴും നുണ പറയുകയാണ്. സര്‍ക്കാരിന്റെ വീഴ്ച മൂലം അഞ്ച് ലക്ഷം പേരല്ല, മറിച്ച് 40 ലക്ഷം ഇന്ത്യക്കാരാണ് മരിച്ചതെന്ന് ഞാന്‍ മുന്‍പേ പറഞ്ഞതാണ്. മോദിജീ, വാഗ്ദാനം പാലിക്കൂ. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം നല്‍കൂ' - രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

രാജ്യത്തെ കോവിഡ് മരണങ്ങള്‍ കണക്കുകൂട്ടുന്നതില്‍ ലോകാരോഗ്യ സംഘടന സ്വീകരിക്കുന്ന രീതിക്കെതിരെ ഇന്ത്യ ശനിയാഴ്ച രംഗത്തെത്തിയിരുന്നു. ഇത്രയേറെ ജനസംഖ്യയുള്ള രാജ്യത്ത് മരണസംഖ്യ അറിയാനായി ഗണിതശാസ്ത്ര മാതൃക ഉപയോഗിക്കുന്നത് ശരിയല്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഞായറാഴ്ച വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് കോവിഡ് മരണസംഖ്യ 5,21,751 ആണ്.


ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com