23 ലക്ഷത്തിന് കറുത്ത കുതിരയെ വാങ്ങി, വീട്ടിൽ കൊണ്ടുവന്ന് കുളിപ്പിച്ചപ്പോൾ തനി നിറം പുറത്ത്

വെള്ളം വീണതോടെ കുതിരയുടെ ശരീരത്തിലടിച്ച കറുത്ത പെയിന്റ് ഇളകി. തവിട്ടു നിറത്തിലുള്ള നാടൻ കുതിര മുന്നിൽ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി; മാർവാനി ഇനത്തിൽപ്പെട്ട അത്യപൂർവമായ കറുത്ത കുതിര. കണ്ടപ്പോൾ തന്നെ രമേഷ് സിങ്ങിന്റെ മനസു നിറഞ്ഞു. പിന്നെ ഒന്നും നോക്കിയില്ല 23 ലക്ഷം രൂപ കൊടുത്ത് കുതിരയെ സ്വന്തമാക്കി. പക്ഷേ വീട്ടിലെത്തി കുളിപ്പിച്ചപ്പോഴാണ് തനിക്കു പറ്റിയ അബ​ദ്ധം രമേഷ് അറിയുന്നത്. വെള്ളം വീണതോടെ കുതിരയുടെ ശരീരത്തിലടിച്ച കറുത്ത പെയിന്റ് ഇളകി. തവിട്ടു നിറത്തിലുള്ള നാടൻ കുതിര മുന്നിൽ. 

പഞ്ചാബിലെ സം​ഗ്രുർ ജില്ലയിലെ സുനം പട്ടണത്തിൽ തുണിക്കട നടത്തുന്ന രമേഷ് സിങ് ഫാം നടത്തുന്നതിനായാണ് കുതിരയെ വാങ്ങിയത്. അപൂർവ ഇനത്തിൽപ്പെട്ട കുതിരയുടെ ഫാം തുടങ്ങുന്നതിനുവേണ്ടിയാണ് കറുത്ത കുതിരയെ തന്നെ വാങ്ങിയത്. കുതിരയ്ക്ക് അപൂർമായി മാത്രമാണ് കറുത്ത നിറം വരാറുള്ളത് അതിനാലാണ് ഇത്ര വലിയ തുകയ്ക്ക് കുതിരയെ വാങ്ങാൻ രമേഷ് തയാറായത്. കുതിരയുടെ വിപണി വിലവച്ച് മറിച്ചുവിറ്റാൽ അഞ്ചു ലക്ഷം രൂപ ലാഭം കിട്ടും.  7.6 ലക്ഷം രൂപ പണമായും ബാക്കി തുക ചെക്കായും നൽകിയാണ് കുതിരയെ വാങ്ങിയത്.

കബളിപ്പിക്കപ്പെട്ടതായി മനസിലായതോടെ രമേഷ് പരാതിയുമായി പൊലീസിനെ സമീപിച്ചു. കുതിരയെ വിൽപന നടത്തുന്ന ജതീന്ദർ പാൽ സിംഗ് സെഖോൺ, ലഖ്‌വീന്ദർ സിംഗ്, ലച്‌റാ ഖാൻ എന്നിവരാണ് തനിക്ക് കുതിരയെ നൽകിയതെന്ന് രമേശ് കുമാർ പൊലീസിനോട് പറഞ്ഞു. പ്രതികൾക്കെതിരെ വഞ്ചനാക്കുറ്റത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. പൊലീസ് അന്വേഷണത്തിൽ സമാനമായ മറ്റു തട്ടിപ്പുകഥകളും പുറത്തുവന്നു. വാസു ശർമ എന്നൊരാൾ 37 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഒരു മാർവാരി കുതിരയും ഒരു പന്തയക്കുതിരയുമാണ് കുളികഴിഞ്ഞപ്പോൾ നാടൻ കുതികരയാണെന്ന് അറിയുന്നത്. 

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com