മഴ തകര്‍ത്തുപെയ്തു; ബിരിയാണി ചെമ്പോടെ റോഡില്‍; വൈറല്‍ വീഡിയോ

കനത്ത മഴയെ തുടര്‍ന്ന് ഹോട്ടലില്‍ ഉണ്ടാക്കിവച്ച ബിരിയാണി, ചെമ്പോടെ ഒലിച്ചുപോകുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍.
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on
1 min read

ഹൈദരബാദ്: കനത്ത മഴയെ തുടര്‍ന്ന് ഹോട്ടലില്‍ ഉണ്ടാക്കിവച്ച ബിരിയാണി, ചെമ്പോടെ ഒലിച്ചുപോകുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍. ഇന്നലെ ഹൈദരബാദില്‍ പെയ്ത കനത്ത മഴയില്‍ ഹദീബ ഹോട്ടലിന് സമീപത്തുണ്ടായ വെള്ളക്കെട്ടിലൂടെയാണ് ബിരിയാണി പാത്രങ്ങള്‍ ഒലിച്ചുപോയത്. രണ്ട് വലിയ പാത്രം നിറയെ മൂടിവച്ച ബിരിയാണി, ചെമ്പോടെ വെള്ളത്തിലൂടെ ഒഴുകിപ്പോകുന്നത് വീഡിയോയില്‍ കാണാം.

ബിരിയാണി ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുന്നവര്‍ തീര്‍ത്തും നിരാശരാകുമെന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധി പേരാണ് ഷെയര്‍ ചെയ്തത്. വീഡിയോയ്ക്ക് താഴെ നിരവധി രസകരമായ കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് ഒഴുകിയെത്തുന്ന വീട്ടുകാര്‍ സന്തോഷത്തിലാകുമെന്നാണ് ഒരാളുടെ കമന്റ്.  

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. പ്രദേശത്ത് കൂടെ ഒഴുകുന്ന മൂസി നദിയും കരകവിഞ്ഞൊഴുകുകയാണ്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com