ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ മേല്‍ക്കൂരയില്‍ നിന്ന് വീണു; 65കാരന്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th August 2022 12:22 PM  |  

Last Updated: 14th August 2022 12:22 PM  |   A+A-   |  

hospital

പ്രതീകാത്മക ചിത്രം

 

മുംബൈ: മഹാരാഷ്ട്രയില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ, മേല്‍ക്കൂരയില്‍ നിന്ന് കാല്‍വഴുതി വീണ് 65കാരന് ദാരുണാന്ത്യം. വീഴ്ചയില്‍ ഗുരുതര പരിക്കേറ്റ 65കാരനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

പാല്‍ഘര്‍ ജവഹര്‍ സ്വദേശിയായ ലക്ഷ്മണ്‍ ഷിന്‍ഡെയാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ, മേല്‍ക്കൂരയില്‍ നിന്ന് കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു. 

വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ ലക്ഷ്മണിനെ ഉടന്‍ തന്നെ ജവഹറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി നാസിക്കിലെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കേയാണ് മരണമെന്ന് പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

അധ്യാപകന്റെ കുടിവെള്ളമെടുത്ത് കുടിച്ചു; വിദ്യാര്‍ഥിയെ അടിച്ചുകൊന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ