മുകേഷ് അംബാനി, ഫയല്‍ ചിത്രം
മുകേഷ് അംബാനി, ഫയല്‍ ചിത്രം

മുകേഷ് അംബാനിക്കും കുടുംബത്തിനും വീണ്ടും ഭീഷണി സന്ദേശം; മുംബൈ പൊലീസ് അന്വേഷണം തുടങ്ങി

ഇന്ന് രാവിലെ റിലയന്‍സ് ഫൗണ്ടേഷന്റെ ഹാര്‍സ്‌കിസന്‍ദാസ് ആശുപത്രിയുടെ നമ്പറിലേക്കാണ് കോളുകള്‍ ലഭിച്ചത്.
Published on

മുംബൈ: റിലയന്‍സ് മേധാവി മുകേഷ് അംബാനിക്കും കുടുംബത്തിനും മൂന്നിലധികം തവണ ഭീഷണി സന്ദേശം ലഭിച്ചതായി റിപ്പോര്‍ട്ട്. ഇന്ന് രാവിലെ റിലയന്‍സ് ഫൗണ്ടേഷന്റെ ഹാര്‍സ്‌കിസന്‍ദാസ് ആശുപത്രിയുടെ നമ്പറിലേക്കാണ് കോളുകള്‍ ലഭിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്കും കുടുംബത്തിനും വന്ന ഭീഷണി കോളുകളെ കുറിച്ച് റിലയന്‍സ് ഫൗണ്ടേഷന്‍ പരാതി നല്‍കിയതായി പൊലീസ് പറഞ്ഞു. ആശുപത്രിയില്‍ മൂന്നിലധികം കോളുകള്‍ ലഭിച്ചു. അന്വേഷണം നടക്കുന്നതായി മുംബൈ പൊലീസ് പറഞ്ഞു.

നേരത്തെ മുകേഷ് അംബാനിയുടെ ആന്റിലയുടെ വീടിന് മുന്നില്‍ സ്‌ഫോടക വസ്തു നിറച്ച കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കാറില്‍ നിന്ന് പൊലീസ് 20 ജലാസ്റ്റിന്‍ സ്റ്റിക്കുകളാണ് അന്ന് കണ്ടെടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com