ജയിലിലെ കൂട്ടത്തല്ലിനിടെ ഒപ്പമുള്ള തടവുകാരനെ കൊന്നു; 15 ജയില്‍പ്പുള്ളികള്‍ക്കു വധശിക്ഷ

ഝാര്‍ഖണ്ഡില്‍ ജയിലിലെ അന്തേവാസിയെ കൊലപ്പെടുത്തിയ കേസില്‍ 15പേര്‍ക്ക് വധശിക്ഷ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റാഞ്ചി: ഝാര്‍ഖണ്ഡില്‍ ജയിലിലെ അന്തേവാസിയെ കൊലപ്പെടുത്തിയ കേസില്‍ 15പേര്‍ക്ക് വധശിക്ഷ. പ്രതികള്‍ക്കെതിരെ കൊലപാതകം, ക്രിമിനല്‍ ഗൂഡാലോചന എന്നി വകുപ്പുകള്‍ ചുമത്തിയാണ് കോടതി ശിക്ഷ വിധിച്ചത്.

2019ല്‍ ജംഷഡ്പൂരിലെ ഗാഗിദി സെന്‍ട്രല്‍ ജയിലിലില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനിടെയാണ് സംഭവം. കിഴക്കന്‍ സിംഗ്ഭും ജില്ലയിലെ കോടതിയാണ് അന്തേവാസിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 15 പേരെ വധശിക്ഷയ്ക്ക് വിധിച്ചത്. ഇവര്‍ക്കെതിരെയുള്ള കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന എന്നി കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തി.  അഡീഷണല്‍ ജില്ലാ ജഡ്്ജി രാജേന്ദ്ര കുമാര്‍ സിന്‍ഹയാണ് കടുത്ത ശിക്ഷ വിധിച്ചത്. 

കേസില്‍ ഉള്‍പ്പെട്ട മറ്റു ഏഴുപേര്‍ക്ക് പത്തുവര്‍ഷം വീതം തടവുശിക്ഷയും വിധിച്ചു. വധശ്രമ കേസാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരില്‍ രണ്ടുപേര്‍ ഇപ്പോഴും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

2019ല്‍ ജയിലില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ മനോജ് കുമാര്‍ സിന്‍ഹ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ഗുരുതമായാണ് പരിക്കേറ്റത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നവഴിയാണ് മനോജ് കുമാര്‍ സിന്‍ഹ മരിച്ചത്.ഒളിവില്‍ കഴിയുന്ന പ്രതികളെ ഉടന്‍ തന്നെ പിടികൂടി ഹാജരാക്കാന്‍ ഡിജിപിക്ക് കോടതി നിര്‍ദേശം നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com