നഗരത്തില്‍ കറങ്ങി പുലി; 22 സ്‌കൂളുകള്‍ക്ക് അവധി നല്‍കി അധികൃതര്‍ (വീഡിയോ)

നഗരത്തില്‍ അലയുന്ന പുലിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെ മേഖലയില്‍ പരിഭ്രാന്തി പരന്നു
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ബെംഗളൂരു: കര്‍ണാടകയിലെ ബെലഗാവി നഗരത്തില്‍ പുള്ളിപ്പുലിയിറങ്ങി. ഇതേത്തുടര്‍ന്ന് മേഖലയിലെ 22 സ്‌കൂളുകള്‍ക്ക് പ്രാദേശിക ഭരണകൂടം അവധി പ്രഖ്യാപിച്ചു. 

ബെലഗാവി സിറ്റി കന്റോണ്‍മെന്റ് മേഖലയിലെ സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കൂന്നത്. സിറ്റി കന്റോണ്‍മെന്റ് ഏരിയയിലെ ഗോള്‍ഫ് ഗ്രൗണ്ടിന് സമീപമാണ് ആദ്യം പുലിയെ കണ്ടത്. പിന്നീട് അടുത്തുള്ള സ്വകാര്യ സ്‌കൂളിലെ ക്യാമ്പസില്‍ എത്തി. 

നഗരത്തില്‍ അലയുന്ന പുലിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെ മേഖലയില്‍ പരിഭ്രാന്തി പരന്നു. പുലിയ പിടികൂടാനുള്ള ശ്രമത്തിലാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍. പതിനെട്ട് ദിവസം മുന്‍പ് ഒരു നിര്‍മ്മാണ തൊഴിലാളിയെ പുലി ആക്രമിച്ചിരുന്നു. ഇതേ പുലി തന്നെയാണ് നഗരത്തില്‍ കറങ്ങുന്നത് എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com