പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ 20 കോടി; മറ്റു എംഎല്‍എമാരെ കൂടി കൊണ്ടുവന്നാല്‍ 25; ബിജെപി വാഗ്ദാനം ചെയ്‌തെന്ന് എഎപി എംഎല്‍എമാര്‍

ഡല്‍ഹിയില്‍ പത്രസമ്മേളനം നടത്തിയാണ് എഎപിയുടെ നാല് എംഎല്‍എമാര്‍ ബിജെപിക്ക് എതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്
എഎപി എംഎല്‍എമാര്‍ നടത്തിയ പത്രസമ്മേളനത്തില്‍ നിന്ന് 
എഎപി എംഎല്‍എമാര്‍ നടത്തിയ പത്രസമ്മേളനത്തില്‍ നിന്ന് 


ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ ചേരാന്‍ 25 കോടി രൂപ ബിജെപി ഓഫര്‍ ചെയ്‌തെന്ന് എഎപി എംഎല്‍എമാര്‍. ഡല്‍ഹിയില്‍ പത്രസമ്മേളനം നടത്തിയാണ് എഎപിയുടെ നാല് എംഎല്‍എമാര്‍ ബിജെപിക്ക് എതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പണം വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയും എഎപി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുയാണെന്ന് ഇവര്‍ ആരോപിച്ചു. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് എതിരായ സിബിഐ കേസിന് പിന്നാലെയാണ് എഎപി നേതാക്കള്‍ ബിജെപിക്ക് എതിരെ രംഗത്തുവന്നിരിക്കുന്നത്. 

'സര്‍ക്കാരില്‍ നിന്ന് എംഎല്‍എമാരെ അടര്‍ത്തിയെടുക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. തങ്ങള്‍ തരുന്ന 20 കോടി സ്വീകരിക്കാം അല്ലെങ്കില്‍ സിബിഐ കേസ് വരുമെന്ന് എംഎല്‍എമാരെ ബിജെപി നേതാക്കള്‍ ഭീഷണിപ്പെടുത്തി'- എഎപി ദേശീയ വക്താവും രാജ്യസഭ എംപിയുമായ സഞ്ജയ് സിങ് പറഞ്ഞു. 

ബിജെപി നേതാക്കളുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്ന എഎപി എംഎല്‍എമാരായ അജയ് ദത്ത്, സഞ്ജയ് ഝാ, സോമനാഥ് ഭാരതി, കുല്‍ദീപ് കുമാര്‍ എന്നിവരെ ബിജെപി സമീപിച്ചെന്നും സഞ്ജയ് സിങ് കൂട്ടിച്ചേര്‍ത്തു. ഇവര്‍ക്കൊപ്പമായിരുന്നു സഞ്ജയ് സിങ് പത്രസമ്മേളനം നടത്തിയത്. 'ഇവര്‍ക്ക് 20കോടി വാഗ്ദാനം ചെയ്തു. മറ്റു എംഎല്‍എമാരെക്കൂടി കൂട്ടിയാല്‍ 25 കോടി നല്‍കാമെന്നാണ് വാഗ്ദാനം'- ശഞ്ജയ് സിങ് പറഞ്ഞു.

സിസോദിയയ്ക്ക് എതിരായ കേസുകള്‍ കെട്ടിച്ചമച്ചതാണെന്ന് തങ്ങള്‍ക്ക് അറിയാമെന്നും എന്നാല്‍ എഎപി സര്‍ക്കാരിനെ താഴെയിറക്കാന്‍ കേന്ദ്ര നേതൃത്വം തീരുമാനിച്ചിട്ടുണ്ടെന്നും തന്നെ സമീപിച്ച ബിജെപി എംഎല്‍എമാര്‍ പറഞ്ഞതായി സോമ്‌നാഥ് ഭാരതി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com