മകളുടെ പാദങ്ങള്‍ പാലും വെള്ളവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കി; കഴുകിയ വെള്ളം കുടിച്ച് മാതാപിതാക്കളുടെ സ്‌നേഹപ്രകടനം - വീഡിയോ 

വീഡിയോ എവിടെയാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നത് വ്യക്തമല്ല
മകളുടെ കാല്‍ കഴുകി വൃത്തിയാക്കുന്ന മാതാപിതാക്കളുടെ ദൃശ്യം
മകളുടെ കാല്‍ കഴുകി വൃത്തിയാക്കുന്ന മാതാപിതാക്കളുടെ ദൃശ്യം

മാതാപിതാക്കളും മക്കളും തമ്മിലുള്ള സ്‌നേഹത്തിന്റെ തീവ്രത വ്യക്തമാക്കുന്ന നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ കല്യാണം കഴിച്ച് പോകുന്ന പെണ്‍കുട്ടിയുടെ പാദങ്ങള്‍ വെള്ളവും പാലും ഉപയോഗിച്ച് കഴുകി വൃത്തിയാക്കുന്നതും മാതാപിതാക്കള്‍ ആ വെള്ളം കുടിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് വൈറലാകുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിലര്‍ കുടുംബ ബന്ധത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങള്‍ എന്ന രീതിയില്‍ പ്രശംസ കൊണ്ട് മൂടിയപ്പോള്‍ മറ്റുചിലര്‍ അതിഭാവുകത്വം കലര്‍ന്ന നാടകമായി പോയെന്ന് വിമര്‍ശിച്ചു.

വീഡിയോ എവിടെയാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നത് വ്യക്തമല്ല. പെണ്‍കുട്ടിയുടെ പാദങ്ങള്‍ വെള്ളവും പാലും ഉപയോഗിച്ച് കഴുകി വൃത്തിയാക്കുന്നതാണ് വീഡിയോയിലുള്ളത്. ആദ്യം അച്ഛനാണ് ഇത് ചെയ്തത്. ആ വെള്ളം അച്ഛന്‍ കുടിക്കുന്നതും കാണാം. തുടര്‍ന്ന് അമ്മയും സമാനമായ രീതിയില്‍ ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്. 

ഒടുവില്‍ ടവല്‍ ഉപയോഗിച്ച് പാദങ്ങള്‍ തുടച്ചശേഷം ചുവന്ന നിറത്തിലുള്ള വെള്ളം നിറച്ച പ്ലേറ്റില്‍ പാദം മുക്കിവെയ്ക്കാന്‍ അച്ഛന്‍ മകളോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് വെള്ള തുണിയിലൂടെ നടക്കാനും അച്ഛന്‍ നിര്‍ദേശിച്ചു. പെണ്‍കുട്ടിയുടെ പാദം തുണിയില്‍ പതിയുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തത്.  പെണ്‍കുട്ടി കല്യാണം കഴിച്ച് പോകുന്നതിന് മുന്‍പ് യാത്രയയപ്പ് നല്‍കുന്നതിനിടെയാണ് വൈകാരിക രംഗങ്ങള്‍ അരങ്ങേറിയത്. ഐഎഎസ് ഉദ്യോഗസ്ഥന്‍ സഞ്ജയ് കുമാറാണ് വീഡിയോ പങ്കുവെച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com