'ജീവന്‍ അപകടത്തില്‍'; നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമം; ഭാര്യക്കെതിരെ പരാതിയുമായി യുവാവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd December 2022 04:56 PM  |  

Last Updated: 02nd December 2022 04:56 PM  |   A+A-   |  

Karnataka  police

പ്രതീകാത്മക ചിത്രം

 


ബംഗളൂരു: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിച്ചെന്നാരോപിച്ച് ഭാര്യയ്‌ക്കെതിരെ പരാതിയുമായി യുവാവ്. കര്‍ണാടകയിലെ
മഹാലക്ഷ്മി പൊലീസ് സ്റ്റേഷനിലാണ് യുവാവ് ഭാര്യയ്ക്കും അവരുടെ മാതാപിതാക്കള്‍ക്കുമെതിരെ പരാതി നല്‍കിയത്. 

2019ലാണ് വെല്‍ഡിങ്ങ് ഷോപ്പ് ജീവനക്കാരനായ ഹിന്ദു യുവാവ് ക്രിസ്ത്യന്‍
പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം ചെയ്തത്. ഇതിന് പിന്നാലെ മതം മാറാന്‍ ഭാര്യയും കുടുംബവും നിരന്തരം സമ്മര്‍ദം ചെലുത്തിയതായി യുവാവ് പറയുന്നു.

മതം മാറണമെന്ന് പറഞ്ഞുള്ള പീഡനം അസഹീനയമായെന്നും, തന്റെ ജീവന്‌
ഭീഷണിയുണ്ടെന്നും പരാതിയില്‍ പറയുന്നു. ജോലിക്കായി മറ്റ് സംസ്ഥാനങ്ങളില്‍ പോകുമ്പോള്‍, തന്നെ മനഃപൂര്‍വം പീഡിപ്പിക്കുന്നതനായി കാണാനില്ലെന്ന് പറഞ്ഞ് പരാതി നല്‍കാറുണ്ടെന്നും, അയല്‍വാസികളില്‍ നിന്ന് തന്റെ പേരില്‍ പണം വാങ്ങാറുണ്ടെന്നും യുവാവിന്റെ പരാതിയില്‍ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സിദ്ദു മൂസെവാല വധം; പ്രധാന പ്രതിയായ കനേഡിയന്‍ ഗുണ്ടാ നേതാവ് ഗോള്‍ഡി ബ്രാര്‍ പിടിയില്‍? 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ