പത്ത് ദിവസം മുൻപ് കാണാതായി; യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ വനത്തിൽ; ആൺ സുഹൃത്ത് പിടിയിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd December 2022 12:18 PM |
Last Updated: 02nd December 2022 12:18 PM | A+A A- |

ഫോട്ടോ: ട്വിറ്റർ
റായ്പുർ: കാണാതായ ബാങ്ക് ജീവനക്കാരിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഛത്തീസ്ഗഢിൽ നിന്ന് പത്ത് ദിവസം മുൻപ് കാണാതായ തനു കുറെ (26) എന്ന യുവതിയെയാണ് മരിച്ച നിലയിൽ ഒഡിഷയിലെ വനത്തിൽ വച്ച് കണ്ടെത്തിയത്. പാതി കത്തിക്കരിഞ്ഞ നിലയിൽ ഒഡിഷയിലെ ബാലംഗീറിലെ കാട്ടിനുള്ളിലാണ് മൃതദേഹം കിടന്നത്. ഛത്തീസ്ഗഢ് കോർബ സ്വദേശിനിയാണ് തനു.
സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ആൺ സുഹൃത്ത് സച്ചിൻ അഗർവാളിനെ (30) പൊലീസ് കസ്റ്റഡിയിൽ എടുത്തു. യുവതി വെടിയേറ്റാണ് മരിച്ചതെന്നും മൃതദേഹം ഇതിന് ശേഷം കത്തിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
റായ്പുരിലെ സ്വകാര്യ ബാങ്കിൽ ജീവനക്കാരിയായിരുന്നു തനു. നവംബർ 21 മുതലാണ് ഇവരെ കാണാതായത്. സച്ചിനൊപ്പം തനു ഒഡിഷയിലേക്ക് പോയെന്നായിരുന്നു ബന്ധുക്കൾക്ക് ലഭിച്ച വിവരം. ബന്ധുക്കൾ 22ാം തീയതി കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകി.
ഛത്തീസ്ഗഢ് പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് ഒഡിഷയിലെ വനത്തിനുള്ളിൽ പാതി കത്തിയ നിലയിൽ യുവതിയുടെ മൃതദേഹം കിടക്കുന്നതായി വിവരം ലഭിച്ചത്. പൊലീസ് ഇവിടെ എത്തി മൃതദേഹം തനുവിന്റേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
യുവതിയെ വെടിവച്ച് കൊന്നതാണെന്നും തെളിവ് നശിപ്പിക്കു ലക്ഷ്യമിട്ടാണ് മൃതദേഹം കത്തിക്കാൻ ശ്രമിച്ചതെന്നും പൊലീസ് പറയുന്നു. കസ്റ്റഡിയിലെടുത്ത സച്ചിനെ ചോദ്യം ചെയ്യുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സിദ്ദു മൂസെവാല വധം; പ്രധാന പ്രതിയായ കനേഡിയന്‍ ഗുണ്ടാ നേതാവ് ഗോള്‍ഡി ബ്രാര്‍ പിടിയില്‍?
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ