ബസുകളുടെ ഫിറ്റ്‌നസ് ഫീ 13,500 രൂപയാക്കിയ നീക്കം മരവിപ്പിച്ചു; 1000 രൂപ മതിയെന്ന് കോടതി

15 വർഷത്തിലധികം പഴക്കമുള്ള റൂട്ട് ബസുകളുടെ ഫിറ്റ്നസ് ഫീസ് 13,500 ആക്കിയ ഗതാഗത വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: 15 വർഷത്തിലധികം പഴക്കമുള്ള റൂട്ട് ബസുകളുടെ ഫിറ്റ്നസ് ഫീസ് 13,500 ആക്കിയ ഗതാഗത വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു. 1000 രൂപയിൽ നിന്നാണ് 13,500 രൂപയായി നിരക്ക് ഉയര്‍ത്തിയാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഉത്തരവിറക്കിയിരുന്നത്. എന്നാൽ ബസ്സുടമകൾ സുപ്രീംകോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയതോടെയാണ് ഫിറ്റ്നസ് ഫീ ഉയർത്തിയ നീക്കം മരവിപ്പിച്ചു

കോടതിയുടെ അന്തിമ ഉത്തരവ് വരുന്നതുവരെ ഉയർന്ന ഫീസ് വാങ്ങേണ്ടതില്ലെന്നാണ് തീരുമാനം. പഴയ വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുക എന്ന ലക്ഷ്യത്തിന്റെ ഭാ​ഗമായാണ് ഫീസ് ഉയർത്തിയത്. 

ഫിറ്റ്നസ് ഫീ ഉയർത്തിയ സർക്കാർ തീരുമാനം കോടതി അംഗീകരിച്ചാൽ ശേഷിക്കുന്ന തുക ബസ്സുടമകൾ അടയ്‌ക്കേണ്ടിവരും. ഇതുസംബന്ധിച്ച സത്യവാങ്മൂലം വാങ്ങിച്ചശേഷമാണ് ഇളവ് നൽകുന്നത് എന്നും മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു..

ഈ റിപ്പോർട്ട് കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com