ഗുജറാത്തിൽ ബിജെപിക്ക് വൻ മുന്നേറ്റം, ഹിമാചലിലും തുടർഭരണമെന്ന് എക്സിറ്റ് പോൾ ഫലം

ഗുജറാത്തിൽ മുഖ്യ പ്രതിപക്ഷമായ കോൺ​ഗ്രസ് വൻ തിരിച്ചടിനേടുമെന്നും എക്സിറ്റ് പോൾ ഫലങ്ങളിൽ പറയുന്നു
ചിത്രം; ഫെയ്സ്ബുക്ക്
ചിത്രം; ഫെയ്സ്ബുക്ക്

ന്യൂഡൽഹി; ​ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻ മുന്നേറ്റം നടത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഹിമാൽ പ്രദേശിൽ നേരിയ മുന്നേറ്റമാണ് പ്രവചിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലും ബിജെപി തുടർഭരണം നേടുമെന്നാണ് പുറത്തുവന്ന പ്രവചനങ്ങൾ. ​ഗുജറാത്തിൽ മുഖ്യ പ്രതിപക്ഷമായ കോൺ​ഗ്രസ് വൻ തിരിച്ചടിനേടുമെന്നും എക്സിറ്റ് പോൾ ഫലങ്ങളിൽ പറയുന്നു. ബിജെപിക്ക് ഭീഷണിയാകുമെന്ന എഎപിക്കും കാര്യമായ മുന്നേറ്റമുണ്ടാക്കാനാവില്ല.

​ഗുജറാത്തിലെ എക്സിറ്റ് പോൾ ഫലങ്ങൾ

ന്യൂസ് എക്സ്- ജൻ കി ബാത് പ്രവചനത്തിൽ ബിജെപി 117 മുതൽ 140 വരെ സീറ്റുകൾ നേടും. കോൺഗ്രസ്, എൻസിപി സഖ്യം 34-51സീറ്റുകളിൽ ഒതുങ്ങും. എഎപിക്ക് 6 മുതൽ 13 വരെ സീറ്റുകളാവും ലഭിക്കുക.

റിപ്പബ്ലിക് ടിവി പി–എംഎആർക്യു എക്സിറ്റ് പോളിൽ ബിജെപിയുടെ വൻമുന്നേറ്റമാണ് പ്രവചിക്കുന്നത്. ബിജെപി 128-148 സീറ്റുകളാവും നേടുക. കോൺ​ഗ്രസ് സഖ്യം 30-42 സീറ്റുകളിൽ ഒതുങ്ങും. എഎപിക്ക് 2 മുതൽ 10 വരെ സീറ്റുകൾ മാത്രമാകും ലഭിക്കുക.

ടിവി9–ഗുജറാത്തിഎക്സിറ്റ് പോളിൽ ബിജെപിക്ക് 125മുതൽ 130 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. കോൺഗ്രസും എൻസിപിയും ചേർന്ന് 40 മുതൽ 50 വരെ സീറ്റുകൾ നേടും. എഎപി 3-5 ൽ ഒതുങ്ങുമെന്നും പറയുന്നു. 

ഹിമാചൽ പ്രദേശിലെ എക്സിറ്റ് പോൾ ഫലം

ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പിൽ ബിജെപിയും കോൺ​ഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കുന്നത്. എന്നാൽ എഎപിയ്ക്ക് കാര്യമായ മുന്നേറ്റം നേടാനാകില്ല. ടൈംസ് നൗ–ഇടിജി എക്സിറ്റ് പോൾ ഫലത്തിൽ ബിജെപി 34 മുതൽ 42 വരെ സീറ്റ് നേടുമെന്നാണ് പ്രവചിക്കുന്നത്. കോൺ​ഗ്രസ് 32- മുതൽ 24 വരെ സീറ്റുകൾ നേടും. ആം ആദ്മി സീറ്റുകളൊന്നും നേടില്ല. 

റിപ്പബ്ലിക് ടിവി പി–എംഎആർക്യു എക്സിറ്റ് പോൾ ഫലങ്ങൾ പ്രകാരം ബിജെപി 34 മുതൽ 39 സീറ്റുകളാവും നേടുക. കോൺ​ഗ്രസ് 33 മുതൽ 28 വരെ സീറ്റും ആംആദ്മി ഒരു സീറ്റ് വരെയും നേടും. ന്യൂസ് എക്സ്–ജൻ കി ബാത് എക്സിറ്റ് പോളിൽ ബിജെപി 32–40 സീറ്റുകൾ നേടുമെന്നാണ് പ്രവചനം. കോൺഗ്രസ് 27–34 സീറ്റുകളും നേടും. സീ ന്യൂസ്–ബാർക് പ്രവചന പ്രകാരം ബിജെപി 35–40 സീറ്റുകളും കോൺഗ്രസ് 20–25 സീറ്റുകളും നേടും. ആംആദ്മിക്ക് 0–3 സീറ്റുകൾ ലഭിക്കുമെന്നും പ്രവചിക്കുന്നു. 

ഈ റിപ്പോർട്ട് കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com