

ന്യൂഡൽഹി; വാടകഗർഭം ധരിക്കുന്നവർക്ക് ജനിക്കുന്ന കുഞ്ഞിനുമേൽ നിയമപരമായ അവകാശം ഇല്ലെന്ന് കോടതി. വാടകഗർഭധാരണത്തിലൂടെ ജനിച്ച കുഞ്ഞിന്റെ നിയമപരമായ അവകാശത്തിനായി എൻആർഐ ദമ്പതികൾ സമർപ്പിച്ച കേസിലാണ് ഡൽഹി കോടതി വിധി.
കുഞ്ഞിന്റെ നിയമപരമായ അവകാശം ഗർഭം ധരിച്ച സ്ത്രീയ്ക്ക് നൽകണമോ എന്ന ആശങ്കയിലാണ് ദമ്പതികൾ കോടതിയെ സമീപിക്കുന്നത്. വാടകഗർഭപാത്രമാണെങ്കിലും ദമ്പതിമാരെ കുഞ്ഞിന്റെ നിയമപരമായ അച്ഛനമ്മമാരായി കാണണമെന്ന് കോടതി പറഞ്ഞു. വാടക അമ്മയ്ക്കും അവരുടെ ഭർത്താവിനും കുട്ടിയുടെമേൽ രക്ഷാകർതൃ അവകാശങ്ങൾ ഇല്ലെന്നും അഡ്മിനിസ്ട്രേറ്റീവ് സിവിൽ കോടതി ജഡ്ജി ദീപക് വത്സ് വ്യക്തമാക്കി.
2019 ഓഗസ്റ്റ് 28നാണ് ദമ്പതികൾ വാടകഗർഭധാരണ കരാറിൽ ഏർപ്പെട്ടത്. 2021ലെ വാടകധാരണ നിയമം നിലവിൽ വരുന്നതിന് മുൻപായിരുന്നു ഇത്. അതിനാൽ ഈ കരാറിന്റെ സമയത്ത് ഇന്ത്യയിൽ വാടകഗർഭധാരണത്തെ നിയന്ത്രിക്കുന്ന നിയമവും ഉണ്ടായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates