ഹിമാചലിലെ സിറ്റിംഗ് സീറ്റില്‍ സിപിഎം പിന്നില്‍; കോണ്‍ഗ്രസിന് ലീഡ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th December 2022 11:20 AM |
Last Updated: 08th December 2022 11:20 AM | A+A A- |

രാകേഷ് സിന്‍ഹ/ ഫോട്ടോ: ട്വിറ്റർ
ഷിംല: ഹിമാചല്‍ പ്രദേശിലെ തിയോഗ് മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി പിന്നില്‍. സിറ്റിംഗ് എംഎല്‍എ കൂടിയായ രാകേഷ് സിന്‍ഹ പിന്നിട്ടു നില്‍ക്കുകയാണ്. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് ലീഡ് ചെയ്യുന്നത്.
ഇത്തവണ എട്ടു സ്ഥാനാര്‍ത്ഥികളാണ് തിയോഗില്‍ മത്സരിക്കുന്നത്. അജയ് ശ്യാം ( ബിജെപി), കുല്‍ദീപ് സിങ് റാത്തോര്‍ ( കോണ്‍ഗ്രസ്), അട്ടാര്‍ സിങ് ചന്ദേല്‍( എഎപി), ജിയാ ലാല്‍ സദക് ( ബിഎസ്പി), സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ അമിത് മെഹ്ത, ഇന്ദു വര്‍മ, വിജയ് പാല്‍ കച്ചി എന്നിവരാണ് മത്സരിക്കുന്ന മറ്റുള്ളവര്‍.
കോണ്‍ഗ്രസ് ശക്തികേന്ദ്രമായ തിയോഗ് കഴിഞ്ഞ തവണ സിപിഎം പിടിച്ചെടുക്കുകയായിരുന്നു. 1983 വോട്ടുകള്‍ക്കാണ് രാകേഷ് സിന്‍ഹ കഴിഞ്ഞ തവണ വിജയിച്ചത്. 24 വര്‍ഷത്തിന് ശേഷമാണ് തിയോഗ് സിപിഎം തിരിച്ചു പിടിച്ചത്. അതിനാല്‍ത്തന്നെ തിയോഗില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും അഭിമാനപോരാട്ടമായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ