ജാതിയും മതവും ഇവിടെ പറയരുത്; കര്‍ശന നടപടിയെന്ന് ലോക്‌സഭാ സ്പീക്കര്‍ 

സഭയില്‍ ഒരാളുടെയും ജാതിയും മതവും പരാമര്‍ശിച്ചുകൊണ്ട് സംസാരിക്കരുതെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല
ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള /ഫയല്‍ ചിത്രം
ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള /ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: സഭയില്‍ ഒരാളുടെയും ജാതിയും മതവും പരാമര്‍ശിച്ചുകൊണ്ട് സംസാരിക്കരുതെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല. ജാതിയും മതവും പറഞ്ഞു സംസാരിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സ്പീക്കര്‍ അംഗങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കി.

താന്‍ താഴ്ന്ന ജാതിയില്‍ പെട്ടവന്‍ ആയതുകൊണ്ട് ധനമന്ത്രി നിര്‍മല സീതാരാമന്‍ തന്റെ ഹിന്ദിയെ ഇകഴ്ത്തി സംസാരിച്ചെന്ന് കോണ്‍ഗ്രസ് അംഗം എആര്‍ റെഡ്ഡി പറഞ്ഞപ്പോഴായിരുന്നു സ്പീക്കറുടെ മുന്നറിയിപ്പ്. ജനങ്ങള്‍ പാര്‍ലമെന്റ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് ജാതിയും മതവും നോക്കിയല്ലെന്നും സഭയില്‍ അതു പറയരുതെന്നും സ്പീക്കര്‍ നിര്‍ദേശിച്ചു.

സ്പീക്കറുടെ സംസാരം തടസപ്പെടുത്തിക്കൊണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ സംസാരിച്ചതിനെയും ഓം ബിര്‍ല വിമര്‍ശിച്ചു. ഇത്തരത്തില്‍ പെരുമാറരുതെന്ന് അംഗങ്ങള്‍ക്കു നിര്‍ദേശം നല്‍കണമെന്ന് കോണ്‍ഗ്രസ് സഭാ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയോട് സ്പീക്കര്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com