'മാമന്നന്‍ അവസാന ചിത്രം; കമല്‍ ഹാസന്റെ സിനിമ വേണ്ടെന്ന് വെച്ചു'; സത്യപ്രതിജ്ഞയ്ക്ക് ശേഷം ഉദയനിധി സ്റ്റാലിന്‍

സിനിമാഭിനയം നിര്‍ത്തുകയാണെന്ന് തമിഴ്‌നാട് യുവജനക്ഷേമ, കായിക മന്ത്രി ഉദയനിധി സ്റ്റാലിന്‍
സത്യപ്രതിജ്ഞയ്ക്ക് ശേഷം ഉദയനിധി സ്റ്റാലിന്‍/എക്‌സ്പ്രസ്
സത്യപ്രതിജ്ഞയ്ക്ക് ശേഷം ഉദയനിധി സ്റ്റാലിന്‍/എക്‌സ്പ്രസ്

ചെന്നൈ: സിനിമാഭിനയം നിര്‍ത്തുകയാണെന്ന് തമിഴ്‌നാട് യുവജനക്ഷേമ, കായിക മന്ത്രി ഉദയനിധി സ്റ്റാലിന്‍. സത്യപ്രതജ്ഞയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന 'മാമന്നന്‍' ആയിരിക്കും താന്‍ അവസാനമായി അഭിനയിക്കുന്ന ചിത്രമെന്നും ഉദയനിധി പറഞ്ഞു. കമല്‍ ഹാസന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരമുണ്ടായിരുന്നു. എന്നാല്‍, താന്‍ ആ പ്രോജക്ട് വേണ്ടെന്ന് വെച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിഎംകെയില്‍ കുടുംബാധിപത്യമാണെന്ന പ്രതിപക്ഷ വിമര്‍ശനത്തെ കുറ്റപ്പെടുത്താനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബവാഴ്ച എന്നത് എപ്പോഴും നിലനില്‍ക്കുന്ന ഒരു വിമര്‍ശനമാണ്. തന്റെ കഴിവ് തെളിയിക്കാനുള്ള ഏക മാര്‍ഗം പ്രവര്‍ത്തിച്ചു കാണിക്കുക എന്നത് മാത്രമാണ്.
യൂത്ത് വിങ് സെക്രട്ടറി ആയപ്പോഴും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ആയപ്പോഴും അവര്‍ അതേ ആരോപണം ഉന്നയിച്ചു. അതുകൊണ്ട് ഇത് പ്രതീക്ഷിച്ചതാണ്. കഴിവിന്റെ പരമാവധി നല്ലത് ചെയ്യാന്‍ താന്‍ ശ്രമിക്കുമെന്നും ഉദയിനിധി കൂട്ടിച്ചേര്‍ത്തു. 

ഭരണത്തിന്റെ രണ്ടാം വര്‍ഷത്തില്‍ അപ്രതീക്ഷിതമായാണ്, ഉദയനിധിയുടെ മന്ത്രിസഭാ പ്രവേശം. ഇതോടെ പിന്‍ഗാമിയെയാണ് സ്റ്റാലിന്‍ വാഴിക്കുന്നതെന്ന വിമര്‍ശനം ശക്തമാണ്. ഡിഎംകെയുടെ പുതിയ മുഖമായി ഉദയനിധിയെ ഉയര്‍ത്തിക്കാട്ടുകയാണു സ്റ്റാലിന്റെ ലക്ഷ്യമെന്നു രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com