പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാമുകിയുടെ വിവാഹം നിശ്ചയിച്ചു; കൊല്ലാനായി വീട്ടിലെത്തി; വെട്ടേറ്റ് അമ്മ മരിച്ചു

രാവിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയായിരുന്നു ആക്രമണം.
Published on

ഹൈദരബാദ്: മറ്റൊരാളുമായി കാമുകിയുടെ വിവാഹം നിശ്ചയിച്ചതിന്റെ പകയില്‍ യുവാവ് പെണ്‍കുട്ടിയുടെ അമ്മയെ കഴുത്തറുത്തു കൊന്നു. ഹൈദരാബാദ് നഗരത്തിലെ മിയാപൂരിലാണു നടുക്കുന്ന സംഭവം. രാവിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയായിരുന്നു ആക്രമണം. മിയാപൂര്‍ അയോധ്യാ നഗറിലെ ശോഭയെന്ന 45കാരിയാണു ദാരുണമായി കൊല്ലപ്പെട്ടത്.

ഇവരുടെ 19 വയസുള്ള മകള്‍ വൈഭവിയും സന്ദീപ് എന്നയാളും പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ തമ്മിലുണ്ടായ അഭിപ്രായ വിത്യാസത്തെ തുടര്‍ന്ന് ആറ് മാസം മുന്‍പ് പെണ്‍കുട്ടി പ്രണയത്തില്‍ നിന്ന് പിന്‍മാറി. പിന്നീട് യുവതി അമ്മയ്‌ക്കൊപ്പം ഹൈദരബാദിലേക്ക് പോകുകയും അവിടെ ബ്യൂട്ടിഷ്യന്‍ കോഴ്‌സിന് പോകുകയും ചെയ്തു. അതിനിടെയാണ് അമ്മ മകളുടെ വിവാഹം നിശ്്ചയിച്ചത്. 

നിശ്്ചയച്ചടങ്ങിനെ കുറിച്ച് അറിഞ്ഞ  പ്രതി യുവതിയെ കൊല്ലുര എന്ന ഉദ്ദേശത്തോടെ ബുധനാഴ്ച രാവിലെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അമ്മയ്ക്ക് വെട്ടേറ്റത്. കരച്ചില്‍കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ശോഭ മരിച്ചു. അമ്മയെയും മകളെയും വെട്ടിവീഴ്ത്തിയതിനുശേഷം സന്ദീപ് സ്വയം കഴുത്തുമുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇയാളും പെണ്‍കുട്ടിയും അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com