മാസ്‌ക് നിര്‍ബന്ധം, ചികിത്സാ സൗകര്യം ഉറപ്പാക്കണം; അവശ്യമരുന്നുകളുടെ വില നിരീക്ഷിക്കണമെന്ന് പ്രധാനമന്ത്രി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd December 2022 07:25 PM  |  

Last Updated: 22nd December 2022 07:53 PM  |   A+A-   |  

modi

പ്രധാനമന്ത്രി നരേന്ദ്രമോദി , ഫയല്‍ ചിത്രം: എഎന്‍ഐ

 

ന്യൂഡല്‍ഹി: ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന കോവിഡ് ഉപവകഭേദം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജാഗ്രത കൈവിടരുതെന്നും എല്ലാവരും മാസ്‌ക് ധരിക്കാന്‍ തയ്യാറാവണമെന്നും മോദി നിര്‍ദേശിച്ചു. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനിച്ചത്.

ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക്  നിര്‍ദേശം നല്‍കി. ഇതുവരെ മുന്‍കരുതല്‍ വാക്‌സിന്‍ എടുക്കാത്ത പ്രായമായവരും ആരോഗ്യസ്ഥിതി മോശമായവരും ഉടന്‍ തന്നെ ഇതിന് തയ്യാറാവണം. മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കണമെന്നും മോദി നിര്‍ദേശിച്ചു.

രാജ്യാന്തര വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കണം. അവശ്യമരുന്നുകളുടെ വില നിരീക്ഷിക്കണം. കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടണം. ജനിതക ശ്രേണീകരണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും മോദി നിര്‍ദേശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കോവിഡ് ഭീതി; വിമാനത്താവളങ്ങളിൽ പരിശോധന ആരംഭിച്ചു, മാസ്ക് നിർബന്ധമാക്കിയേക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ