ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്/ഫയല്‍ ചിത്രം
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്/ഫയല്‍ ചിത്രം

'കേരളത്തില്‍പ്പോയി യുപിയെ താഴ്ത്തിക്കെട്ടുന്നു'; രാഹുലിനും പ്രിയങ്കയ്ക്കും എതിരെ യോഗി ആദിത്യനാഥ്

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
Published on


ലഖ്‌നൗ: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേരളത്തില്‍പ്പോയി ഉത്തര്‍പ്രദേശിനെ വിമര്‍ശിക്കുന്നു എന്നാണ് യോഗിയുടെ വിമര്‍ശനം. 

കേരളത്തില്‍ പോയാല്‍ ഇരുവരും യുപിയെ തള്ളിപ്പറയുന്നു. യുപിയിലെ ജനങ്ങളെ താഴ്ത്തിക്കെട്ടുന്നു. ഇന്ത്യക്ക് പുറത്തുപോയാല്‍ രാജ്യത്തിനെതിരെ വിരല്‍ ചൂണ്ടുന്നു. ഇവര്‍ ഇന്ത്യയിലെ ജനങ്ങളെ വിശ്വസിക്കുന്നില്ലെന്നും യോഗി ആരോപിച്ചു. 

കഴിഞ്ഞദിവസം, കേരളത്തിനെതിരെ യോഗി നടത്തിയ വിദ്വേഷ പ്രസംഗം വിവാദമായിരുന്നു. യുപി കേരളത്തെയും ബംഗാളിനെയും കശ്മീരിനെയും പോലെ ആകാതിരിക്കാന്‍ ബിജെപിക്ക് വോട്ട് ചെയ്യണം എന്നായിരുന്നു യോഗിയുടെ വിവാദ പരാമര്‍ശം. 

ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അടക്കമുള്ളവര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും കേരളത്തെ പരാമര്‍ശിച്ച് .യോഗി ആദിത്യനാഥ് രംഗത്തുവന്നിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com