കീവ്: യുദ്ധഭീഷണിയെ തുടർന്ന് ഉക്രൈനിൽ കുടുങ്ങിയ 241 ഇന്ത്യക്കാരുമായി വിമാനം പറന്നുയർന്നു. ഇന്ന് രാത്രി പതിനൊന്നരയോടെ ഡൽഹിയിലെ ഇന്ദിരാഗാന്ധി എയർപോർട്ടിലെത്തും. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഇവർ നാട്ടിലെത്തുക. നേരത്തെ പ്രഖ്യാപിച്ചതിന് പുറമേ ഫെബ്രുവരി 25, 27, മാര്‍ച്ച് 6 തീയതികളില്‍ക്കൂടി പ്രത്യേക വിമാന സര്‍വീസ് ഏര്‍പ്പെടുത്തി. മലയാളികള്‍ ഉൾപ്പടെ സംഘത്തിലുണ്ട്.
പഠനം സംബന്ധിച്ച് സര്‍വകലാശാലകളുടെ അറിയിപ്പുകള്‍ക്ക് കാത്തുനില്‍ക്കാതെ വിദ്യാര്‍ഥികള്‍ തല്‍ക്കാലത്തേയ്ക്ക് നാട്ടിലേക്ക് മടങ്ങണമെന്ന് കീവിലെ ഇന്ത്യയുടെ എംബസി അറിയിച്ചു.
സ്വാതന്ത്ര്യം പ്രഖ്യാപിച്ച യുക്രെയ്നിലെ രണ്ട് പ്രവിശ്യകളിൽ റഷ്യൻ സൈന്യത്തെ വിന്യസിക്കാൻ പുടിൻ ഉത്തരവിട്ടു. ഇതോടെയാണ് യുക്രെയൻ യുദ്ധത്തിന്റെ വക്കിലെത്തിയത്. സ്വാതന്ത്ര്യം പ്രഖ്യാപിച്ച സ്ഥലങ്ങളിൽ സമാധാനം നിലനിർത്താനാണ് സൈന്യത്തെ അയയ്ക്കുന്നതെന്ന് പുടിൻ അറിയിച്ചിരുന്നു. വിമതരുടെ നിയന്ത്രണത്തിലുള്ളതും റഷ്യയോടു കൂറുള്ളതുമായ ഡൊനെറ്റ്സ്ക്, ലുഗാൻസ്ക് മേഖലകളാണ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ റഷ്യൻ സൈന്യം ഈ മേഖലകളിലേക്ക് നീങ്ങി. ഇതോടെയാണ് പല രാജ്യങ്ങളും ഒഴിപ്പിക്കൽ ആരംഭിച്ചത്. ഇതിനിടെ യുഎസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ റഷ്യയ്ക്കുമേൽ ഉപരോധം ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates