'എന്നാല്‍ ഒരുകൈ നോക്കിക്കളയാം!'; ജിമ്മില്‍ നരേന്ദ്ര മോദിയുടെ പ്രകടനം, വീഡിയോ വൈറല്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജിമ്മിലെ പ്രകടനത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുകയാണ്
ട്വിറ്റര്‍ വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
ട്വിറ്റര്‍ വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
Updated on
1 min read


മീററ്റ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജിമ്മിലെ പ്രകടനത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ മീററ്റില്‍ മേജര്‍ ധ്യാന്‍ചന്ദ് സ്പോര്‍ട്സ് യൂണിവേഴ്സിറ്റിക്ക് ശിലാസ്ഥാപന ചടങ്ങിനെത്തിയപ്പോഴാണ് മോദി ജിംനേഷ്യത്തിലെത്തി 'ഒരു കൈനോക്കിയത്'. 

ഉദ്ഘാടന ചടങ്ങിന് ശേഷം സ്ഥലത്തെ പ്രദര്‍ശനം നടന്നുകാണുന്നതിനിടെയാണ് പ്രധാനമന്ത്രി ജിമ്മില്‍ വ്യായാമം ചെയ്തത്, ഇതിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. 'ഫിറ്റ് ഇന്ത്യ' സന്ദേശം നല്‍കുകയാണ് പ്രധാനമന്ത്രിയെന്നാണ് ഈ ദൃശ്യങ്ങള്‍ക്കുള്ള ചില കമന്റുകള്‍. 

കായിക സര്‍വകലാശാല മേജര്‍ ധ്യാന്‍ചന്ദിന് സമര്‍പ്പിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. സലാവ, കൈലി ഗ്രാമങ്ങളിലായി 700 കോടി രൂപയോളം മുടക്കിയാണ് കായിക സര്‍വകലാശാല സ്ഥാപിക്കുന്നത്. രാജ്യത്തെ കായിക രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള പരിശീലന സൗകര്യങ്ങളൊരുക്കുക എന്നതാണ് സര്‍വകലാശാലയിലുടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

'വര്‍ഷാരംഭത്തില്‍ മീററ്റ് സന്ദര്‍ശിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. യുവാക്കള്‍ മറ്റേതൊരു തൊഴില്‍ രംഗത്തെയും പോലെ കായിക രംഗത്തെയും കാണണം. കായിക രംഗത്ത് പ്രത്യാശ വയ്ക്കണം. അതാണ് തന്റെ ആഗ്രഹവും സ്വപ്നവും. യോഗി സര്‍ക്കാര്‍ വരുന്നതിന് മുന്‍പ് യുപിയില്‍ ക്രിമിനലുകളുടെയും ഗുണ്ടകളുടേയും ഗെയിമാണ് നടന്നുകൊണ്ടിരുന്നത്' എന്നും മോദി കൂട്ടിച്ചേര്‍ത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com