അരവിന്ദ് കെജരിവാളിന് കോവിഡ്; വീട്ടില്‍ നിരീക്ഷണത്തില്‍

അരവിന്ദ് കെജരിവാളിന് കോവിഡ്; വീട്ടില്‍ നിരീക്ഷണത്തില്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച കാര്യം വ്യക്തമാക്കിയത്. 

ചെറിയ രീതിയിലുള്ള ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്ന് അദ്ദേഹം ട്വിറ്റര്‍ കുറിപ്പില്‍ വ്യക്തമാക്കി. വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ പരിശോധന നടത്തണമെന്നും സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതിനിടെ രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ 40,000ലേക്കും ആകെ ഒമൈക്രോണ്‍ കേസുകള്‍ 1900 ലേക്കും അടുത്തു. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 12,160 കോവിഡ് കേസുകളും 11 മരണവും റിപ്പോര്‍ട്ട് ചെയ്തു. 578 ഒമൈക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com