തമിഴ്‌നാട്ടില്‍ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th January 2022 02:48 PM  |  

Last Updated: 05th January 2022 02:48 PM  |   A+A-   |  

Lockdown

പ്രതീകാത്മക ചിത്രം

 

ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ്, ഒമൈക്രോണ്‍ കേസുകള്‍ ഉയരുന്ന പശ്ചാത്തത്തില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി എകെ സ്റ്റാലിന്‍ പ്രഖ്യാപനം നടത്തുമെന്നും മന്ത്രി പറഞ്ഞു.

തലസ്ഥാനനഗരമായ ചെന്നൈയിലാണ് കൂടുതല്‍ രോഗികള്‍. മറ്റ് അഞ്ച് ജില്ലകളിലും വൈറസ് വ്യാപനം രൂക്ഷമാണ്. ഇന്നലെ 2731 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് ഇതുവരെ 27,55,587 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചതായി തമിഴ്‌നാട് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ ഒന്‍പത് പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 36,805 ആയി.

അതേസമയം, ഒമൈക്രോണ്‍ ബാധിതര്‍ വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ തുടരണമെന്നും ഇതുസംബന്ധിച്ച് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചുട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.