ജിമ്മിലും ബാര്‍ബര്‍ ഷോപ്പിലും പകുതി പേര്‍ക്ക് മാത്രം പ്രവേശനം; നിയന്ത്രണങ്ങളില്‍ ഇളവുമായി മഹാരാഷ്ട്ര

പുതുക്കിയ നിയന്ത്രണങ്ങള്‍ അനുസരിച്ച് ജിമ്മിലും ബ്യൂട്ടി സലൂണിലും അന്‍പത് ശതമാനം ആളുകള്‍ക്ക് പ്രവേശിക്കാം.
മുംബൈയിലെ തിരക്കേറിയ നഗരവീഥി
മുംബൈയിലെ തിരക്കേറിയ നഗരവീഥി

മുംബൈ: കോവിഡ് നിയന്ത്രണങ്ങള്‍ പുതുക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. പുതുക്കിയ നിയന്ത്രണങ്ങള്‍ അനുസരിച്ച് ജിമ്മിലും ബ്യൂട്ടി സലൂണിലും അന്‍പത് ശതമാനം ആളുകള്‍ക്ക് പ്രവേശിക്കാം. എല്ലാവരും മാസ്‌ക് ധരിക്കണം. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമാണ് അനുമതി. കൂടാതെ ജീവനക്കാരും വാക്‌സിന്‍ എടുത്തവരാകണമെന്നും പുതുക്കിയ നിര്‍ദേശത്തില്‍ പറയുന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ്, ഒമൈക്രോണ്‍ കേസുകള്‍ സംസ്ഥാനത്താണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കഴിഞ്ഞ ദിവസം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. രാത്രി പതിനൊന്ന് മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ അവശ്യസര്‍വീസുകള്‍ ഒഴികെയുള്ള എല്ലാ യാത്രകളും വിലക്കിയിട്ടുണ്ട്.

അഞ്ചോ അതിലധികമോ ആളുകള്‍ ഒന്നിച്ചുപോകുന്നതിന് വിലക്കുണ്ട്. വിവാഹം ഉള്‍പ്പടെയുള്ള ആഘോഷപരിപാടികള്‍ക്ക് പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 50 ആക്കി. 20 പേര്‍ക്ക് മാത്രമെ സംസ്‌കാരചടങ്ങിന് അനുമതിയുള്ളു. അടുത്തമാസം 15 വരെ വിദ്യാഭ്യാസസ്ഥാപനങ്ങളെല്ലാം അടച്ചു. വ്യാപാരസ്ഥാപനങ്ങളിലും മാളുകളിലും പകുതിപേര്‍ക്ക്് മാത്രമെ പ്രവേശനമുള്ളു. 


ഇന്നലെ 41,434 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. മഹാ നഗരമായി മുംബൈയില്‍ മാത്രം ഇരുപതിനായിരത്തിന് മുകളില്‍ പേര്‍ക്കാണ് രോഗം കണ്ടെത്തിയത്.9,671 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇന്ന് രോഗ മുക്തി. 13 പേര്‍ മരിച്ചു. നിലവില്‍ 1,73,238 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണം 1,41,627. സംസ്ഥാനത്തെ ആകെ ഒമൈക്രോണ്‍ കേസുകള്‍ 1009.

മുംബൈയില്‍ 20,318 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് പേര്‍ മരിച്ചു. നിലവില്‍ മുംബൈയില്‍ 1,06,037 പേരാണ് ചികിത്സയിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com