മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ജനങ്ങള്‍ക്ക് തീരുമാനിക്കാം; ഫോണ്‍ നമ്പറുമായി എഎപി, പഞ്ചാബില്‍ പുതിയ നീക്കം

ഈ നമ്പറില്‍ മെസ്സേജ്, വാട്‌സ്ആപ്പ് വഴിയോ, ഫോണ്‍ വിളിച്ചോ ജനങ്ങള്‍ക്ക് അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നിര്‍ദേശിക്കാവുന്നതാണ്
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍/ഫയല്‍ ചിത്രം
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: എഎപിയുടെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ജനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടി മേധാവിയുമായ അരവിന്ദ് കെജരിവാള്‍. എസ്എംസ് വോട്ടിങ് വഴി ജനങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാം. ഇതിനായി 7074870748 എന്ന നമ്പറും കെജരിവാള്‍ നല്‍കിയിട്ടുണ്ട്. എഎപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് കെജരിവാള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 

'ഈ നമ്പറില്‍ മെസ്സേജ്, വാട്‌സ്ആപ്പ് വഴിയോ, ഫോണ്‍ വിളിച്ചോ ജനങ്ങള്‍ക്ക് അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നിര്‍ദേശിക്കാവുന്നതാണ്. മൂന്നു കോടി ജനങ്ങള്‍ക്ക് ഈ തീരുമാനം ഞങ്ങള്‍ വിട്ടുനല്‍കുകയാണ്. ജനുവരി 17 അഞ്ച് മണിക്കു മുന്‍പ്  നിര്‍ദേശം അറിയിക്കാവുന്നതാണ്. ആദ്യമായാണ് ഇങ്ങനെയൊരു നീക്കത്തിലൂടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കുന്നത്'-കെജരിവാള്‍ പറഞ്ഞു. 

പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായ ഭഗവന്ത് മാനിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയേക്കും എന്ന് അഭ്യൂഹങ്ങള്‍ ശക്തമാണ്. ഇതിനിടെയിലാണ് കെജരിവാളിന്റെ പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്. പഞ്ചാബില്‍ എഎപിക്ക് വലിയ സാധ്യതകളാണ് സര്‍വെ ഫലങ്ങള്‍ പ്രവചിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com