ടിപിആര്‍ 19ന് മുകളില്‍; ഇന്നലെ 2,58,089 പേര്‍ക്ക് വൈറസ് ബാധ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th January 2022 09:55 AM  |  

Last Updated: 17th January 2022 10:04 AM  |   A+A-   |  

CoviD CASES IN INDIA

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളില്‍ നേരിയ കുറവ്. ഇന്നലെ 2,58,089 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് കോവിഡ് രോഗികളില്‍ 13,113 പേരുടെ കുറവാണ് ഉള്ളത്. അതേസമയം ടിപിആര്‍ കൂടി. ഇന്നലെ 19ന് മുകളിലാണ് ടിപിആര്‍ എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കണക്കുകള്‍ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ 385 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ 1,51,740 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 16,56,341 പേരാണ് ചികിത്സയില്‍ കഴിയുന്നത്. അതേസമയം ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 8209 ആയി ഉയര്‍ന്നു. 

നേരിയ ആശ്വാസം പകര്‍ന്ന് ഇന്നലെ ഡല്‍ഹിയില്‍ കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തി. 18,286 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം 20,718 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് കോവിഡ് കേസുകളില്‍ 13 ശതമാനത്തിന്റെ കുറവുണ്ടായതായി ഡല്‍ഹി ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

27.87 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 28 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 89,819 പേരാണ് ചികിത്സയില്‍ കഴിയുന്നത്. വെള്ളിയാഴ്ച 24,383 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിലായിരുന്നു.
മഹാരാഷ്ട്രയില്‍ പുതുതായി 41,327 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2,65,346 പേര്‍ ചികിത്സയില്‍ കഴിയുന്നതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.