മുംബൈയില്‍ കെട്ടിടത്തിന്റെ പതിനെട്ടാം നിലയില്‍ തീപിടിത്തം; ഏഴു മരണം- വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd January 2022 12:52 PM  |  

Last Updated: 22nd January 2022 12:52 PM  |   A+A-   |  

mumbai_fire

വിഡിയോ ദൃശ്യം

 

മുംബൈ: മുംബൈയിലെ ബഹുനില കെട്ടിടത്തിന്റെ പതിനെട്ടാം നിലയിലുണ്ടായ തീപിടിത്തത്തില്‍ ഏഴു പേര്‍ വെന്തു മരിച്ചു. സൈന്‍ട്രല്‍ മുംബൈയിലെ ഗാന്ധി ആശുപത്രിക്ക് എതിര്‍വശമുള്ള കമലാ ബില്‍ഡിങ്ങിലാണ് തീപിടിത്തമുണ്ടായത്. 

 20 നില കെട്ടിടത്തിന്റെ പതിനെട്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. പൊള്ളലേറ്റവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഏഴു പേര്‍ മരണമടഞ്ഞു. 

ഫ്‌ലാറ്റില്‍ കുടുങ്ങിയ എല്ലാവരെയും പുറത്തെത്തിച്ചതായി മുംബൈ മേയര്‍ കിഷോരി പെഡ്‌നേക്കര്‍ അറിയിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.