അമരീന്ദർ സിങ് ബിജെപിയിലേക്ക്? 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st July 2022 06:33 PM  |  

Last Updated: 01st July 2022 06:33 PM  |   A+A-   |  

amarinder-647_031517114726

ഫയൽ ചിത്രം

 

ചണ്ഡീഗഡ്: പഞ്ചാബ് മുൻ മുഖ്യമന്ത്രിയും കോൺ‌ഗ്രസ് വിട്ടു പുതിയ പാർട്ടി രൂപീകരിക്കുകയും ചെയ്ത അമരീന്ദർ സിങ് ബിജെപിയിൽ ചേർന്നേക്കും. അമരീന്ദറിന്റെ പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടി ബിജെപിയിൽ ലയിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

നടുവിനു ശസ്ത്രക്രിയ നടത്തുന്നതിനായി നിലവിൽ ലണ്ടനിലാണ് അമരീന്ദര്‍. അടുത്ത ആഴ്ച അദ്ദേഹം മടങ്ങിയെത്തിയ ശേഷം ഇതു സംബന്ധിച്ചു പ്രഖ്യാപനം നടത്തുമെന്നും സൂചനകളുണ്ട്. 

ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അമരീന്ദറുമായി ചർച്ച നടത്തിയിരുന്നു. കഴിഞ്ഞ വർഷം മുഖ്യമന്ത്രി സ്ഥാനം നഷ്ടമായതിനു പിന്നാലെയാണ് അമരീന്ദർ കോൺഗ്രസ് വിട്ടത്. 

ബിജെപിയിൽ ചേരില്ലെന്നു പ്രഖ്യാപിച്ച അമരീന്ദർ സ്വന്തം പാർട്ടിക്കു രൂപം നൽകുകയാണു ചെയ്തത്. പിന്നീടു പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കി മത്സരിച്ചു. എന്നാൽ പട്യാല സീറ്റിൽ മത്സരിച്ച അമരീന്ദർ പരാജയപ്പെട്ടു. 28 സീറ്റുകളിൽ സ്ഥാനാര്‍ഥികളെ നിർത്തിയെങ്കിലും ഒരിടത്തും പാർട്ടി വിജയം കണ്ടില്ല. 

ഈ വാർത്ത കൂടി വായിക്കാം 

തന്നോടുള്ള ദേഷ്യം മുംബൈക്കാരോട് കാണിക്കരുത്; ഷിന്‍ഡെ സര്‍ക്കാരിനെതിരെ ഉദ്ധവ് താക്കറെ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ