തന്നോടുള്ള ദേഷ്യം മുംബൈക്കാരോട് കാണിക്കരുത്; ഷിന്‍ഡെ സര്‍ക്കാരിനെതിരെ ഉദ്ധവ് താക്കറെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st July 2022 03:09 PM  |  

Last Updated: 01st July 2022 03:09 PM  |   A+A-   |  

former Maharashtra CM Uddhav Thackeray

ഉദ്ധവ് താക്കറെ

 

മുംബൈ:  തന്നോടുള്ള ദേഷ്യം മുംബൈക്കാരോട് കാണിക്കരുതെന്ന് ഏക്‌നാഥ് ഷിന്‍ഡെയോട് മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ആരോ കോളനിയില്‍ മെട്രോ കാര്‍ ഷെഡ് സ്ഥാപിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരെയാണ് ഉദ്ധവിന്റെ പ്രതികരണം.

മെട്രോ കാര്‍ ഷെഡ് പദ്ധതിയ്ക്ക് അനുമതി നല്‍കരുത്. അത് മുംബൈയുടെ പരിസ്ഥിതിയെ വച്ച് പന്താടുന്നതുപോലെയാകുമെന്നും ഉദ്ധവ് പറഞ്ഞു. അധികാരം പങ്കിടുന്ന കാര്യം രണ്ടരവര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ അമിത് ഷായോട് പറഞ്ഞിരുന്നു. അന്ന് ഇത് അംഗീകരിച്ചിരുന്നെങ്കില്‍ മഹാ അഘാഡി സഖ്യമുണ്ടാകുമായിരുന്നില്ല. അന്ന് ശിവസേന ഔദ്യോഗകികമായി നിങ്ങളോടൊപ്പമുണ്ടായിരുന്നു. ഈ മുഖ്യമന്ത്രി ശിവസേനയുടെതല്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

അതേസമയം,  ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ തിങ്കളാഴ്ച സഭയില്‍ വിശ്വാസവോട്ട് തേടും. മഹാരാഷ്ട്ര നിയമസഭയുടെ പ്രത്യേക സമ്മേളനം ജൂലായ് മൂന്ന്, നാല് തീയതികളില്‍ നടക്കും. ജൂലായ് രണ്ടിന് സ്പീക്കര്‍ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. മൂന്നിന് സ്പീക്കര്‍ തെരഞ്ഞെടുപ്പും നടക്കും. തുടര്‍ന്ന് നാലാം തീയതി സഭയില്‍ വിശ്വാസവോട്ട് തേടും. കോണ്‍ഗ്രസ് എംഎല്‍എ നാനാ പടോലെ രാജിവച്ചതിനെ തുടര്‍ന്ന് സ്പീക്കര്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.

വ്യാഴാഴ്ച വൈകീട്ട്  മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഏകനാഥ് ഷിന്‍ഡെയോട് ഭൂരിപക്ഷം തെളിയിക്കാന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു.

ഈ വാർത്ത കൂടി വായിക്കാം 

മുംബൈയില്‍ കനത്ത മഴ; നഗരം വെള്ളക്കെട്ടില്‍; ഗതാഗതം താറുമാറായി; ഓറഞ്ച് അലര്‍ട്ട് ( വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ