ഇന്നലെ 17,070 പേര്‍ക്ക് കോവിഡ്; ആക്ടീവ് കേസുകള്‍ 1,07,189 ആയി;  23 മരണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st July 2022 09:43 AM  |  

Last Updated: 01st July 2022 09:44 AM  |   A+A-   |  

covid situation

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്. ഇന്നലെ 17,070 പേര്‍ക്കാണ് വൈറസ് ബാധ. 23 പേര്‍ മരിച്ചു. 14,413 പേര്‍ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

1,07,189 സജീവ രോഗികളാണ് രാജ്യത്തുളളത്. ടെസ്റ്റ് പോസിറ്റിവിറ്റി 3.40 ശതമാനം ആണ്. കഴിഞ്ഞ ദിവസം പതിനെട്ടായിരത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 130 ദിവസത്തിന് ശേഷമുള്ള ഏറ്റവും വലിയ വര്‍ധനവാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. 

രാജ്യത്തെ കോവിഡ് രോഗികളില്‍ ഭൂരിഭാഗവും കേരളം, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയില്‍ ഇന്നലെ 3,640 പേര്‍ക്കാണ് വൈറസ് ബാധ. മുംബൈ നഗരത്തില്‍ മാത്രം 1265 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

കേരളത്തില്‍ ഇന്നലെ 3,904പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.  14 പേര്‍ മരിച്ചതായും ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് എറണാകുളത്താണ്. 929 കേസുകളാണ് എറണാകുളത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ ഒരു മരണവും സ്ഥിരീകരിച്ചു.

ഈ വാർത്ത കൂടി വായിക്കാം 

പാചക വാതക വിലയിൽ നേരിയ ആശ്വാസം, വാണിജ്യ സിലിണ്ടറിന്റെ വില 188 രൂപ കുറച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ