സൈനിക ക്യാമ്പിന് മേല്‍ മണ്ണിടിച്ചില്‍: മരണം 14 ആയി; 60 ഓളം പേരെ കാണാനില്ല; തിരച്ചില്‍ തുടരുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st July 2022 10:14 AM  |  

Last Updated: 01st July 2022 10:18 AM  |   A+A-   |  

landslide

രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തുന്നു/ എഎന്‍ഐ

 

ഇംഫാല്‍: മണിപ്പൂരിലെ ഇംഫാലില്‍ സൈനിക ക്യാമ്പിന് മേലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 14 ആയി. അവശിഷ്ടങ്ങള്‍ക്കിടയില്‍ 60 ഓളം പേര്‍ ഇനിയും കുടുങ്ങിക്കിടപ്പുണ്ടെന്നാണ് സംശയിക്കുന്നതെന്ന് ഡിജിപി പി ദൗഗല്‍ പറഞ്ഞു. ബുധനാഴ്ച രാത്രിയാണ് നോനി ജില്ലയിലെ ടുപുല്‍ റെയില്‍വേ സ്റ്റേഷന് സമീപം സൈനിക ക്യാമ്പിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണത്. 

അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും 23 പേരെയാണ് പുറത്തെടുത്തത്. ഇതില്‍ 14 പേര്‍ മരിച്ചു. തിരച്ചില്‍ തുടരുകയാണ്. സൈനികരും, റെയില്‍വേ ഉദ്യോഗസ്ഥരും തൊഴിലാളികളും ഗ്രാമീണരും അടക്കം 60 ഓളം പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി സംശയിക്കുന്നുവെന്നും ഡിജിപി പറഞ്ഞു.

നോനി ജില്ലയിലെ ജിരി ബാം റെയില്‍വേ ലൈന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. റെയില്‍ പാത നിര്‍മാണത്തിന് സഹായം ചെയ്യാനെത്തിയവരാണ് അപകടത്തില്‍ പെട്ടത്.മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിനെ വിളിച്ച് പ്രധാനമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി. കേന്ദ്രസര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന് മോദി ഉറപ്പുനല്‍കുകയും ചെയ്തിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കാം 

ഇന്നലെ 17,070 പേര്‍ക്ക് കോവിഡ്; ആക്ടീവ് കേസുകള്‍ 1,07,189 ആയി;  23 മരണം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ