250 വര്‍ഷം പഴക്കമുള്ള ആൽമരം കടപുഴകി വീണു; അടിയില്‍പ്പെട്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു; 20  പേര്‍ക്ക് പരിക്ക് (വീഡിയോ)

ഈ മരത്തിന് ചുവട്ടില്‍ കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കേയാണ് അത്യാഹിതം സംഭവിച്ചത്
ചിത്രം: എഎൻഐ
ചിത്രം: എഎൻഐ

ചണ്ഡീഗഢ്: കളിച്ചു കൊണ്ടിരിക്കെ ദേഹത്തേക്ക് ആൽമരം വീണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. ചണ്ഡീഗഢിലെ സെക്ടര്‍ 9നില്‍ പ്രവര്‍ത്തിക്കുന്ന കാര്‍മല്‍ കോണ്‍വെന്റ് സ്‌കൂളിലാണ് അപകടം. 19 വിദ്യാർത്ഥിനികൾക്കും ഒരു ജീവനക്കാരിക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റ ഒരു കുട്ടിയുടേയും ജീവനക്കാരിയുടേയും നില ഗുരുതരമാണ്. 

250ലേറെ വര്‍ഷം പഴക്കവും 70അടിയോളം ഉയരവുമുള്ള ആൽമരമാണ് കുട്ടികളുടെ ദേഹത്തേക്ക് പതിച്ചത്. ഈ മരത്തിന് ചുവട്ടില്‍ കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കേയാണ് അത്യാഹിതം സംഭവിച്ചത്. 

ചണ്ഡീഗഢിലെ ഏറ്റവും പഴക്കമുള്ള സ്‌കൂളുകളിലൊന്നാണ് കാര്‍മല്‍ കോണ്‍വെന്റ് സ്‌കൂള്‍. എല്ലാ ക്ലാസുകളിലുമായി നിരവധി പെണ്‍കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com