കനത്ത മഴ; കുത്തിയൊലിച്ച് വെള്ളം; പുഴയായി ബസ് സ്റ്റാന്‍ഡ്; വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th July 2022 11:41 AM  |  

Last Updated: 13th July 2022 11:41 AM  |   A+A-   |  

manali_bus_stand

വീഡിയോ ദൃശ്യം

 

ഷിംല: രാജ്യത്ത് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തിപ്രാപിച്ചതോടെ മിക്കസംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷം. വിവിധ സംസ്ഥാനങ്ങളിലായി വെളളപ്പൊക്കത്തെ തുടര്‍ന്ന് ലക്ഷക്കണക്കിന് ആളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. നിരവധി പേര്‍ മരിക്കുകയും ചെയ്തു.

ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളെയാണ് മഴ സാരമായി ബാധിച്ചത്. ഇരുപത്തിനാലുമണിക്കൂറിനിടെ മൂന്നിടത്തായി 18 പേരാണ് മരിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ചൊവ്വാഴ്ച  നര്‍മദ, നവസാരി ജില്ലകളിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ വ്യോമ നിരീക്ഷണം നടത്തി. കനത്ത മഴയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച ബോഡേലി ടൗണ്‍ സന്ദര്‍ശിച്ചു. ദുരിതബാധിതരുമായി ആശയവിനിമയം നടത്തിയ മുഖ്യമന്ത്രി സാധ്യമായതെല്ലാം ചെയ്യുമെന്ന് ഉറപ്പുനല്‍കി. 


ആന്ധ്രാപ്രദേശില്‍, ഗോദാവരി നദിയില്‍ വെള്ളപ്പൊക്കം രൂക്ഷമായതിനാല്‍ പതിനായിരക്കണക്കിനാളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. നദിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.  രാജസ്ഥാന്‍, ഡല്‍ഹിയിലും ശക്തമായ മഴയാണ് തുടരുന്നത്.  

കനത്ത മഴയെ തുടര്‍ന്ന് ഹിമാചലിലെ മണാലി ബസ് സ്റ്റാന്റില്‍ വെള്ളം കയറി. നിരവധി ബസുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

രാഹുൽ ​ഗാന്ധി യൂറോപ്പിലേക്ക് പോയി; കോൺ​ഗ്രസിന്റെ നിർണായക യോ​ഗത്തിൽ പങ്കെടുക്കില്ല

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ