നാല് മാസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങൻമാർ ടെറസിൽ നിന്ന് എറിഞ്ഞ് കൊന്നു

ബറേലിയിലെ ദുംഗ ഗ്രാമത്തിലെ നിര്‍ദേശ് ഉപാധ്യായ എന്നയാളുടെ കുട്ടിയാണ് മരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലഖ്നൗ: പിഞ്ചു കുഞ്ഞിനെ കെട്ടിടത്തിന് മുകളിൽ നിന്ന് കുരങ്ങൻമാർ ഏറിഞ്ഞു കൊന്നു. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. നാല് മാസം പ്രായമുള്ള കുട്ടിയെയാണ് കുരങ്ങൻമാർ മൂന്ന് നില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്കെറിഞ്ഞ് കൊന്നതെന്ന് റിപ്പോർട്ടുകളുണ്ട്. വിഷയത്തില്‍ അന്വേഷണം നടക്കുകയാണെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. 

ബറേലിയിലെ ദുംഗ ഗ്രാമത്തിലെ നിര്‍ദേശ് ഉപാധ്യായ എന്നയാളുടെ കുട്ടിയാണ് മരിച്ചത്. നിര്‍ദേശും ഭാര്യയും കുട്ടിക്കൊപ്പം ടെറസില്‍ നടക്കുകയായിരുന്നു. ഈ സമയത്ത് കുരങ്ങന്‍മാരുടെ ഒരു കൂട്ടം ടെറസില്‍ എത്തി. നിർദേശ് കുരങ്ങന്‍മാരെ ഓടിക്കാന്‍ ശ്രമിച്ചുവെങ്കിലും അവ ഇയാളെ വളഞ്ഞു.

ഇതോടെ കുഞ്ഞിനെ എടുത്ത് പടിക്കെട്ട് വഴി താഴേക്ക് ഇറങ്ങാന്‍ നിർദേശ് ശ്രമിച്ചു. അതിനിടെ നിർദേശിന്‍റെ കൈയില്‍ നിന്ന് കുട്ടി താഴെ വീണു. അതിനിടെ ഒരു കുരങ്ങന്‍ കുട്ടിയെ നിലത്ത് നിന്ന് എടുത്ത് താഴേക്ക് എറിയുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. നിലത്ത് വീണ കുട്ടി തത്ക്ഷണം മരിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com